04 October Friday

നിടുംപൊയിൽ- –-പേര്യചുരം 
പുനർനിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024

പൊതുമരാമത്ത് (റോഡ്സ്) വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ നിടുംപൊയിൽ–-പേര്യ ചുരത്തിൽ വിള്ളലുണ്ടായ ഭാഗത്ത്‌ റോഡ് കുഴിച്ചുള്ള പരിശോധന

 പേരാവൂർ 

നിടുംപൊയിൽ-–-പേര്യചുരം റോഡിൽ വിള്ളലുണ്ടായ ഭാഗം പുനർനിർമാണം തുടങ്ങി. വയനാട് ചന്ദനത്തോട് എത്തുന്നതിനുമുമ്പ് കണ്ണൂർ ഭാഗത്തെ മുപ്പതാംമൈലിൽ ചുരം അവസാനിക്കുന്ന നൂറ് മീറ്റർ റോഡാണ് പുനർനിർമിക്കുന്നത്‌. 
2022ൽ ചുരത്തിൽ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് തകർന്ന റോഡുകളുടെ പുനർനിർമാണത്തിനായി 11 കോടിയുടെ നിർമാണ പ്രവൃത്തികൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ഈ നിർമാണം നടക്കുന്നതിനിടെയാണ് മറ്റൊരു ഭാഗത്ത് വിള്ളൽ രൂപപെട്ടത്. 
വിള്ളൽ എത്രമാത്രമുണ്ടെന്നറിയാൻ  60 മീറ്റർ നീളത്തിൽ മണ്ണ് മാറ്റിയുള്ള പരിശോധനയാണ് ആദ്യം നടക്കുക.  ഉറപ്പുള്ള ഭാഗം കോൺക്രീറ്റ് വാൾ നിർമിക്കും. നാലുമാസത്തിനുള്ളിൽ റോഡ് പുനർനിർമാണം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. 
വിള്ളലുണ്ടായതിനെത്തുടർന്ന് ഗതാഗതം നിരോധിച്ചിട്ട് മുന്നാഴ്ച‌യായി. ജൂലൈ 30ന് രാത്രിയാണ് അപകടകരമായ രീതിയിൽ വിള്ളൽ രൂപപ്പെട്ടത്. കൊട്ടിയൂർ -പാൽച്ചുരംവഴിയാണ് മാനന്തവാടിയിലേക്ക് വാഹനങ്ങൾ പോകുന്നത്. വീതികുറഞ്ഞ റോഡായതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top