22 December Sunday

കോടിയേരി ബാങ്ക്‌ 
ഹെഡ്‌ ഓഫീസ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024
തലശേരി
കോടിയേരി സർവീസ് സഹകരണ  ബാങ്ക് നങ്ങാറത്തുപീടികയിലെ വയലളം ബ്രാഞ്ചിൽ പണിത ഹെഡ് ഓഫീസ്‌  സംസ്ഥാന സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. ഓഡിറ്റോറിയം റബ്കോ  ചെയർമാൻ കാരായി രാജൻ, ഡൈനിങ്‌ ഹാൾ നഗരസഭാ മുൻ  ചെയർമാൻ സി കെ രമേശൻ, മീറ്റിങ്‌ ഹാൾ  സഹകരണസംഘം ജോ. രജിസ്‌ട്രാർ വി രാമകൃഷ്ണൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. 
  ആറ്‌ മുറികളടങ്ങിയ ഹെഡ്‌ഓഫീസ്‌ കെട്ടിടം, പൂർണമായും ഡിജിറ്റലൈസഡായിട്ടുള്ള മീറ്റിങ്‌  ഹാൾ,  ഓഡിറ്റോറിയം തുടങ്ങിയവയാണ്‌  പുതുതായി ഒരുക്കിയത്‌.  
നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി അധ്യക്ഷയായി. സ്പീക്കർ എ എൻ ഷംസീ‌ർ മുഖ്യാതിഥിയായി. സഹകരണ സംഘം അസി. രജിസ്‌ട്രാർ എ കെ ഉഷ ആദ്യ നിക്ഷേപം സ്വീകരിച്ചു. കെട്ടിടനിർമാണം  പൂർത്തിയാക്കിയ  ഊരാളുങ്കൽ സൊസൈറ്റിക്ക്‌ ബാങ്ക്‌ പ്രസിഡന്റ്‌ എം കെ താഹിർ ഉപഹാരം നൽകി. നഗരസഭാ വൈസ്‌ ചെയർമാൻ എം വി ജയരാജൻ, വി മിനി, വി സതി, പി അനിൽകുമാർ, എ ശശി, കെ എം ശ്രീശൻ, പ്രസീൽബാബു, ഖാലിദ്‌, സുരേഷ്‌ബാബു പുത്തലത്ത്‌ എന്നിവർ സംസാരിച്ചു.ചെയ്യുന്നു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top