കണ്ണൂർ
ലോട്ടറിത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ സി കണ്ണൻ സ്മാരക മന്ദിരത്തിൽ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി ആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ലോട്ടറി തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എം സുരേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ശ്രീധരൻ, സി പി രവീന്ദ്രൻ, ടി പ്രസാദ് എന്നിവർ സംസാരിച്ചു. മടപ്പള്ളി ബാലകൃഷ്ണൻ സ്വഗതവും പി വിജയൻ നന്ദിയും പറഞ്ഞു.
ഭാഗ്യക്കുറി സംരക്ഷണസമിതി ക്യാമ്പയിൻ ഒന്നുമുതൽ
കണ്ണൂർ
ഭാഗ്യക്കുറി മേഖലയിലെ നിയമവിരുദ്ധ പ്രവണതകൾക്കെതിരെ നവംബർ ഒന്നുമുതൽ ക്യാമ്പയിൻ തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓൺലൈൻ ലോട്ടറി വ്യാപാരം, നമ്പർ എഴുത്ത് ലോട്ടറി വിൽപന, ഒരേ നമ്പർ ടിക്കറ്റുകളുടെ വിൽപന, മുഖവിലയിൽ കുറച്ച് വിൽപന തുടങ്ങിയ ലോട്ടറി മേഖലയിലെ പ്രതികൂലവിഷയങ്ങളാണ് ക്യാമ്പയിനിൽ ഉയർത്തുന്നത്.
ക്യാമ്പയിനിന്റെ ഭാഗമായി പ്രചാരണബോധവൽക്കരണം സംഘടിപ്പിക്കും. നിയമവിരുദ്ധ ലോട്ടറികൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണസമിതി ചെയർമാൻ പി ആർ ജയപ്രകാശൻ, മടപ്പള്ളി ബാലകൃഷ്‌ണൻ, പി വി വത്സരാജ്, പി വി സജേഷ്, ടി നാരായണൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..