കല്യാശേരി
മണ്ഡലത്തിലെ ടൂറിസം വികസന പദ്ധതികൾ സമയ ബന്ധിതമായി പൂർത്തീകരിക്കാൻ എം വിജിൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
മലനാട് റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള പട്ടുവം, മുതുകുട, താവം, മാട്ടൂൽ സെൻട്രൽ, വാടിക്കൽ, ചെറുകുന്ന് പഴങ്ങോട് എന്നിവിടങ്ങളിലെ ബോട്ട് ടെർമിനലുകൾ പൂർത്തിയായി. തെക്കുമ്പാട്, മുട്ടിൽ, മാട്ടൂൽ സൗത്ത് എന്നീ പ്രവൃത്തികൾ ഡിസംബർ പത്തിനകം പൂർത്തീകരിക്കും. മുതുകുട ബോട്ട് റേയ്സ് ഗ്യാലറി നിർമാണം അന്തിമഘട്ടത്തിലാണ്, പഴയങ്ങാടി ബോട്ട് റേയ്സ് ഗാലറി, ഫ്ലോട്ടിങ് റസ്റ്റോറന്റ് എന്നിവ ഉടൻ പൂർത്തിയാക്കും.
മാട്ടൂൽ ബീച്ച് ടൂറിസം പദ്ധതി അംഗീകാരത്തിനായി സമർപ്പിച്ചു. സുൽത്താൻ കനാൻ തകർന്ന ഭാഗത്തെ സംരക്ഷണഭിത്തി നിർമാണത്തിന് എൽബിഎസ് മുഖേന ഡിസൈൻ തയ്യാറാക്കി. ഇരിണാവ് ഡാം ടൂറിസം പദ്ധതിക്ക് വേഗത്തിൽ അംഗീകാരം ലഭ്യമാക്കും.
കല്യാശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ്, ഉൾനാടൻ ജലഗതാഗത വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ഷീല അലോക്കൻ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, നിർമിതി പ്രൊജക്ട് എൻജിനിയർ കെ രാമചന്ദ്രൻ, കെൽ പ്രോജക്ട് എൻജിനിയർ ടി വി സ്നേഹലത, കെ സി ശ്രീനിവാസൻ, ആർക്കിടെക്ച്ചർ മധുകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..