കണ്ണൂർ
തമിഴ്‌നാട്ടിലെ വാച്ചാത്തിയിൽ സ്‌ത്രീകളെ ക്രൂരപീഡനത്തിനിരയാക്കിയ ഉദ്യോഗസ്ഥരെ നിയമപോരാട്ടത്തിലൂടെ കൽത്തുറുങ്കിലടച്ച വിജയപോരാട്ടത്തിൽ ആഹ്ലാദിച്ച് വനിതാ കർഷകർ ജില്ലയിലെ 18 ഏരിയയിലും കൂട്ടായ്‌മ സംഘടിപ്പിച്ചു. കർഷകസംഘം നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് സ്‌ത്രീകൾ പങ്കാളികളായി.
1992 ജൂൺ 20നാണ് ചന്ദനക്കടത്തിന് കൂട്ടുനിന്നുവെന്നാരോപിച്ച് പൊലീസ്, റവന്യൂ, വനം ഉദ്യോഗസ്ഥർ വാച്ചാത്തി ഗ്രാമത്തെ തകർത്തെറിഞ്ഞത്.18 യുവതികളെ അതിക്രൂരമായി ബലാത്സംഗം ചെയ്‌തു. കുടിവെള്ളം മലിനമാക്കി.
അഖിലേന്ത്യാ കിസാൻസഭയും സിപിഐ എമ്മും തമിഴ്‌നാട് ട്രൈബൽ അസോസിയേഷനും 30 വർഷമായി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സെപ്‌തംബർ 29ന് കുറ്റക്കാരെ ശിക്ഷിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..