22 October Tuesday

റെക്കോഡുമായി ഇവാന പറക്കും 
ഭുവനേശ്വറിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

 കണ്ണൂർ

ജില്ലാ കായികമേളയിലെ റെക്കോഡ് കുതിപ്പുമായി ഇവാന ടോമി ഭുവനേശ്വറിലേക്ക്. സായി സെന്ററിലെ ഇവാന ടോമി ജൂനിയർ ഗേൾസ് നൂറ് മീറ്റർ ഓട്ടത്തിലാണ് റെക്കോഡോടെ സ്വർണം നേടിയത്. ഭുവനേശ്വറിൽ നടക്കുന്ന ജൂനിയർ അത് ലറ്റിക് മീറ്റിൽ 600 മീറ്റർ, മിഡ് ലെ റിലേ എന്നിവയിൽ സ്വർണ മെഡൽ പ്രതീക്ഷയുമായാണ് ഇവാന ബുധനാഴ്ച വിമാനം കയറുന്നത്. ജില്ലാ കായിക മേളയിൽ പങ്കെടുക്കുന്നതിനാണ് യാത്ര വിമാനത്തിലാക്കിയതെന്ന് കോച്ച് ജോസ് മാത്യുപറഞ്ഞു. 
സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിൽ 600 മീറ്റർ ഓട്ടത്തിൽ സിൽവർ മെഡൽ നേടിയാണ് ദേശീയ മത്സരത്തിന് ഇവാന തെരഞ്ഞെടുക്കപ്പെട്ടത്. 
പന്ത്രണ്ടാം വയസിൽ 200 മീറ്റർ ഓട്ടത്തിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ സിൽവർ മെഡൽ നേടി. കഴിഞ്ഞ വർഷം സംസ്ഥാന ജൂനിയർ മീറ്റിൽ 600 മീറ്ററിൽ സ്വർണമെഡൽ നേടി. ലക്നൗവിൽ നടന്ന നാഷണൽ സ്‌കൂൾ ഗെയിംസിൽ 4 X 100 മീ റിലേയിൽ വെങ്കലവും നേടി. കഴിഞ്ഞ ജില്ലാ കായിക മേളയിൽ 600 മീറ്ററിൽ ഓടുന്നതിനിടെ വീണ് പരിക്കേറ്റിരുന്നു. പരിക്കിലും പിന്മാറാതെ സംസ്ഥാന സ്കൂൾ മീറ്റിൽ 100 മീറ്ററിൽ വെങ്കലം നേടിയിരുന്നു. 
സായി സെന്ററിലെ തന്നെ ഇ കെ തേജാ ലക്ഷ്മിയുടെ മികച്ച സമയം തിരുത്തിയാണ് ഇവാന റെക്കോഡിട്ടത്. പടിയൂർ–- കല്യാട് നിരപ്പേൽ വീട്ടിൽ എൻ ടി ടോമിയുടെയും ബിന്ദു ഫ്രാൻസിസിന്റെയും മകളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top