22 December Sunday
കണക്ടിങ് തളിപ്പറമ്പ്‌ പദ്ധതി അവലോകനം

എല്ലാ ജോബ് സ്റ്റേഷനുകളിലും ജോബ് ഡ്രൈവ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടന്ന സംരംകത്വപദ്ധതി അവലോകനയോഗം എം വി ഗോവിന്ദൻ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

തളിപ്പറമ്പ്
കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് സ്കിൽ ട്രെയിനിങ്ങിന്റെ ഹബ്ബാകും. രണ്ടാഴ്ചയിൽ ഒരു ജോബ് ഡ്രൈവ് എന്ന നിലയിൽ തളിപ്പറമ്പ്  മണ്ഡലത്തിലെ എല്ലാ ജോബ് സ്റ്റേഷനുകളിലും ജോബ് ഡ്രൈവുകൾ ഉടൻ ആരംഭിക്കാനും എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘കണക്ടിങ് തളിപ്പറമ്പ്‌’ പദ്ധതി അവലോകന യോഗത്തിൽ തീരുമാനമായി. 2025 ഫെബ്രുവരിയിൽ  മണ്ഡലത്തിൽ മെഗാ ജോബ് ഫെയറും സംഘടിപ്പിക്കും.   
  കെ ഡിസ്കും നോളജ് എക്കണോമി മിഷനുമായി ചേർന്നാണ് ‘കണക്ടിങ് തളിപ്പറമ്പ്‌’ പദ്ധതിയാരംഭിച്ചത്‌. ഇതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ജോബ് സ്റ്റേഷൻ ആരംഭിച്ചു. ഒമ്പത് തദ്ദേശസ്ഥാപനങ്ങളിലും ഇവ പ്രവർത്തിക്കുന്നുണ്ട്‌.   
 എൻജിനിയറിങ് കോളേജിൽ നടന്ന അവലോകനയോഗത്തിൽ എം വി ഗോവിന്ദൻ എംഎൽഎ,  കെ ഡിസ്ക് എക്സിക്യൂട്ടീവ് വൈസ് ചെയർപേർസൺ ഡോ. കെ എം അബ്രഹാം, കെ ഡിസ്ക് മെമ്പർ സെക്രെട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പി എസ് ശ്രീകല, പി എം റിയാസ് എന്നിവർ പങ്കെടുത്തു. 
5000 പേർക്ക് ഉടൻ 
തൊഴിൽ
 വികസനോന്മുഖ തളിപ്പറമ്പിനെ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി  5000 പേർക്ക് ഉടൻ തൊഴിൽ നൽകാനാണ്‌ ശ്രമമെന്ന് എം വി ഗോവിന്ദൻ എംഎൽഎ പറഞ്ഞു. മണ്ഡലത്തിലെ  മുഴുവൻ തൊഴിൽ അന്വേഷകരെയും  പദ്ധതിയിലേക്കെത്തിക്കാൻ  ആദ്യ ഘട്ടത്തിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വീട് കയറി തൊഴിൽ സർവേ നടത്തും. 
     ഇവയുടെ അടിസ്ഥാനത്തിൽ തൊഴിലന്വേഷകരുടെ പുതിയ ലിസ്റ്റ്  ഡിസംബർ 10ന്‌ മുമ്പ്‌ മണ്ഡലത്തിൽ  തയ്യാറാക്കും. ഡിസംബർ 15 മുതൽ തൊഴിൽ അന്വേഷകർക്കുള്ള സ്കിൽ ട്രെയിനിങ് മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top