തളിപ്പറമ്പ്
സിപിഐ എം 24–-ാം പാർടി കോൺഗ്രസിന് മുന്നോടിയായി തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനം ഫെബ്രുവരിയിലേക്ക് മാറ്റി. ജനുവരി 21,22,23 തീയതികളിൽ നടത്താനിരുന്ന സമ്മേളനമാണ് ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ തീയതികളിലേക്ക് മാറ്റിയത്. പ്രതിനിധി സമ്മേളനം പൂക്കോത്ത് നടയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലും പൊതുസമ്മേളനവും വളന്റിയർമാർച്ചും ഉണ്ടപ്പറമ്പിലെ സീതാറാ യെച്ചൂരി നഗറിലും നടക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള അനുബന്ധ പരിപാടികൾ ഡിസംബർ 20ന് തുടങ്ങും. ഡിസംബർ 20മുതൽ 30വരെ "എന്തുകൊണ്ട് സിപിഐ എം' വിഷയത്തിൽ മുഴുവൻ ബ്രാഞ്ചുകളിലും ജനകീയ സംവാദം നടത്തും.
29ന് ഏഴാംമൈൽ ടാപ്കോസ് ഓഡിറ്റോറിയത്തിൽ പ്രൊഫഷണൽ മീറ്റ്. ജനുവരി അഞ്ചിന് കണ്ണൂരിൽ എഴുത്തുകാരുടെ സംഗമം, തളിപ്പറമ്പിൽ പോരാളി സംഗമം, പട്ടുവത്ത് ദളിത് സർഗോത്സവം എന്നിവ നടക്കും. 12ന് ഇരിട്ടിയിൽ കലാ –- കായിക പ്രതിഭാ സംഗമവും 15ന് കണ്ണൂരിൽ യൂത്ത് ബ്രിഗേഡ് സംഗമവും. ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, കമ്പവലി, വോളിബോൾ മത്സരങ്ങളും ചിന്ത പുസ്തകോത്സവം, രചനാമത്സരങ്ങൾ, ചിത്ര ചരിത്ര പ്രദർശനം എന്നിവയും സംഘടിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..