കൂത്തുപറമ്പ്
മാലൂർ, ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം പഞ്ചായത്തുകളിൽ ജൂലൈയിലുണ്ടായ പ്രളയത്തിൽ വൻ നാശം സംഭവിച്ചവർക്ക് പ്രത്യേക പാക്കേജ് അംഗീകരിച്ച് അടിയന്തര സഹായം അനുവദിക്കണമെന്ന് സിപിഐ എം കൂത്തുപറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഗവ. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം പൂർണമായും സജ്ജീകരിച്ച് ഉടൻ ഉദ്ഘാടനംചെയ്യുക, തൊക്കിലങ്ങാടിയിലെ കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂൾ സർക്കാർ ഏറ്റെടുക്കുക, നഗരസഭാ സ്റ്റേഡിയം പൂർണമായും നഗരസഭയ്ക്ക് വിട്ടുനൽകുക, കൂത്തുപറമ്പ് റിങ് റോഡ് നിർമാണം ഒന്നാംഘട്ടം പൂർത്തിയാക്കുകയും രണ്ടാംഘട്ടത്തിന് പണം അനുവദിക്കുകയുംചെയ്യുക, നിർദിഷ്ട കുറ്റ്യാടി- –- മട്ടന്നൂർ എയർപോർട്ട് നാലുവരിപ്പാത, കൂത്തുപറമ്പ് നഗരസഭാ ബസ്റ്റാൻഡ് എന്നിവയുടെ നിർമാണം ഉടൻ ആരംഭിക്കുക, റോഡ് വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
41 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ഏരിയാ സെക്രട്ടറി ടി ബാലൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവർ മറുപടി നൽകി. കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, വത്സൻ പനോളി, എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, കെ വി സുമേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ധനഞ്ജയൻ, വി കെ സനോജ് എന്നിവർ സംസാരിച്ചു. ചീരാറ്റ കേന്ദ്രീകരിച്ച് റെഡ് വളന്റിയർ മാർച്ചും പ്രകടനവുമുണ്ടായി.
പൊതുസമ്മേളനം ചെറുവാഞ്ചേരി ടൗണിലെ സീതാറാം യെച്ചൂരി നഗറിൽ സംസ്ഥാന കമ്മിറ്റിയംഗം വി പി സാനു ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി എം സുകുമാരൻ അധ്യക്ഷനായി. എം വി ജയരാജൻ, പി ജയരാജൻ, വത്സൻ പനോളി, എം സുരേന്ദ്രൻ, എ അശോകൻ, എൻ സ്വരാജ് എന്നിവർ സംസാരിച്ചു. അലോഷിയുടെ ഗാനവിരുന്നും കലാപരിപാടികളും അരങ്ങേറി.
എം സുകുമാരൻ കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി
സിപിഐ എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായി എം സുകുമാരനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളായി 32 പേരെയും തെരഞ്ഞെടുത്തു.
ഷാജി കരിപ്പായി, എം സി രാഘവൻ, ടി പവിത്രൻ, അഡ്വ. പത്മജ പത്മനാഭൻ, കെ കുഞ്ഞനന്തൻ, കെ പി വി പ്രീത, എൻ ആർ സക്കീന, ടി അശോകൻ, കെ പി പ്രദീപൻ, എം കെ സുധീർകുമാർ, പി ഉത്തമൻ, വി ബാലൻ, സി ജനാർദനൻ, പി അബ്ദുൽറഷീദ്, കെ രഘുത്തമൻ, വി ഷിജിത്ത്, മുഹമ്മദ് ഫായിസ്, എ അശോകൻ, പി പി രാജീവൻ, പി എം മധുസൂദനൻ എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ.
ശ്രീകണ്ഠപുരം ഏരിയാ സമ്മേളനം
ഇന്നു തുടങ്ങും
മലപ്പട്ടം
സിപിഐ എം ശ്രീകണ്ഠപുരം ഏരിയാ സമ്മേളനത്തിന് വെള്ളിയാഴ്‌ച തുടക്കമാകും. മലപ്പട്ടം പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ (സിതാറാം യെച്ചൂരി നഗർ) രാവിലെ 9.30ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും.150 പ്രതിനിധികളും 22 ഏരിയാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. ശനി വൈകിട്ട് നാലിന് മലപ്പട്ടം വളയംവെളിച്ചം കേന്ദ്രീകരിച്ച് റെഡ് വളന്റിയർ മാർച്ചും ബഹുജന പ്രകടനവും നടക്കും. പൊതുസമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..