26 December Thursday

നഗരസഭയുടെ അനാസ്ഥ പത്തുവയസ്സുകാരനെ 
തെരുവുനായകള്‍ 
കടിച്ചുകീറി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

 

ശ്രീകണ്ഠപുരം
ശ്രീകണ്ഠപുരത്ത് പത്തുവയസ്സുകാരനെ തെരുവുനായക്കൂട്ടം കടിച്ചുകീറി. ഗുരുതര പരിക്കേറ്റ പഴയങ്ങാടി കൊട്ടൂര്‍വയലിലെ വെട്ടിക്കുന്നേല്‍ ജോസിന്റെ  മകന്‍ ജെയിനിനെ (10)  കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടമ്പം മേരിലാൻഡ്‌ ഹൈസ്‌കൂള്‍  അഞ്ചാംതരം വിദ്യാര്‍ഥിയായ ജെയിൻ പള്ളിയില്‍ പോയി   മടങ്ങവെയാണ് മൂന്ന്‌ തെരുവുനായകള്‍ ആക്രമിച്ചത്.  ഓടിയെത്തിയ പരിസരവാസികളാണ്  നായകളെ തുരത്തി വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച വൈകിട്ട്‌ സി എച്ച് നഗറിലും തെരുവുനായ ആക്രമണം ഉണ്ടായി. വൈകിട്ട് സ്കൂൾവിട്ട്‌ വരികയായിരുന്ന വിദ്യാർഥിനിക്കാണ്‌ കടിയേറ്റത്‌.  
 ശ്രീകണ്ഠപുരം നഗരസഭയിലെ വിവിധയിടങ്ങളിൽ തെരുവുനായശല്യം രൂക്ഷമാണ്‌. ഇരുപതിലധികം നായകളാണ്‌ ഇവിടെ അലഞ്ഞുതിരിയുന്നത്.  രാത്രികാലങ്ങളിൽ  പട്ടണത്തിൽ ഇറങ്ങിനടക്കാൻ പറ്റാത്ത സാഹചര്യമുണ്ടായിട്ടും ഇതിനെതിരെ  നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.  പഴയങ്ങാടി പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്‌. മാലിന്യനിർമാർജനവും തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള  എബിസി സംവിധാനവും ശ്രീകണ്ഠപുരം നഗരസഭ ഉപയോഗിച്ചിരുന്നില്ല. തൊട്ടടുത്ത പടിയൂർ കല്യാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന എബിസി  കേന്ദ്രത്തിലെത്തിച്ച് നായകളെ വന്ധ്യംകരിക്കുന്നതിലും അധികൃതർ ഉദാസീനമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top