23 December Monday

അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024
കണ്ണൂർ 
സ്‌ത്രീകളെ അന്ധവിശ്വാസങ്ങളിൽ തളച്ചിടാനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്ന്‌ വനിതാ സാഹിതി ജില്ലാ കൺവൻഷൻ അഭ്യർഥിച്ചു.  സാഹിത്യ അക്കാദമി അംഗം വി എസ് ബിന്ദു ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് ശൈലജ തമ്പാൻ അധ്യക്ഷയായി. സെക്രട്ടറി കെ കെ ലതിക പ്രവർത്തന റിപ്പോർട്ടും  എം എം  അനിത സംഘടനാ റിപ്പോർട്ടും ട്രഷറർ പി ഷീല  കണക്കും അവതരിപ്പിച്ചു.  നാരായണൻ കാവുമ്പായി, വി കെ ഓമന  എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:  ജിഷ സി ചാലിൽ (പ്രസിഡന്റ്‌), ഇ ഡി ബീന (സെക്രട്ടറി). കെ കെ ലതിക, ശൈലജ തമ്പാൻ, വി കെ ഓമന, അംബുജം കടമ്പൂർ (വൈസ് പ്രസിഡന്റ്‌), പി ഷീല, കെ വി ശ്രീലത, കെ എം സരസ്വതി, വത്സല ചെറുകുന്നത്ത്  (ജോ. സെക്രട്ടറി), എ ബാലാമണി (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top