22 November Friday

ക്വാറി അപകടം ദുരിതാശ്വാസ ക്യാമ്പ്‌ തുടരും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024
കൂത്തുപറമ്പ്
കരിങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ്  അപകടമുണ്ടായ വട്ടിപ്രത്ത് അവലോകന യോഗംചേർന്നു. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന വട്ടിപ്രം യുപി സ്കൂളിലായിരുന്നു യോഗം. ക്വാറിയുടെ പരിസരപ്രദേശങ്ങളിൽ അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ  ക്യാമ്പ് തുടരാൻ കെ കെ ശൈലജ എംഎൽഎയുടെ സാന്നിധ്യത്തിൽചേർന്ന യോഗം തീരുമാനിച്ചു. 
വീട് നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങൾക്കുള്ള  നഷ്ടപരിഹാരത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാരെ ചുമതലപ്പെടുത്തി. ആളുകൾ ക്വാറി സന്ദർശിക്കുന്നത് ഒഴിവാക്കാൻ സ്ഥലത്ത് പൊലീസ് സാന്നിധ്യം ഉറപ്പാക്കും.  പ്രദേശത്തെ അപകടാവസ്ഥയിലുള്ള ക്വാറികൾ മുഴുവൻ മണ്ണിട്ടുമൂടുന്നത് സംബന്ധിച്ച്‌ ചർച്ചയായി. കാലാവസ്ഥ അനുകൂലമായാൽ  ക്വാറി ഉടമകളുടെ യോഗം വിളിക്കും. തിങ്കളാഴ്ച പകൽ ജിയോളജി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ  ഡ്രോൺ ഉപയോഗിച്ച് ക്വാറികൾ വിശദമായി പരിശോധിച്ചു. 
അപകടാവസ്ഥ കണക്കിലെടുത്ത് പ്രദേശത്തെ 33 കുടുംബങ്ങളെയാണ് ഞായറാഴ്ച രാത്രിയോടെ മാറ്റി പാർപ്പിച്ചത്. മാങ്ങാട്ടിടം പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിൽ  തുറന്ന ക്യാമ്പിൽ 10 കുടുംബങ്ങളും മറ്റുള്ളവർ ബന്ധുവീടുകളിലുമാണ്‌.   ദുരിതാശ്വാസ ക്യാമ്പ് അവസാനിക്കുന്നതുവരെ സ്കൂളിന് അധികൃതർ അവധി നൽകി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top