പാടിയോട്ടുചാൽ
ആയിരങ്ങളെ സാക്ഷിയാക്കി സിപിഐ എം പെരിങ്ങോം ഏരിയാ കമ്മിറ്റി ഓഫീസായ മുനയൻകുന്ന് രക്തസാക്ഷി സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. സി പി നാരായണൻ സ്മാരക ഹാൾ കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കമ്യൂണിസ്റ്റ് പാർടി നേതാക്കളുടെയും രക്തസാക്ഷികളുടെയും ഫോട്ടോ കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി അനാഛാദനം ചെയ്തു. മുതിർന്ന നേതാവ് പി കരുണാകരൻ പതാക ഉയർത്തി.
ഡിവൈഎഫ്ഐ, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, മഹിളാ അസോസിയേഷൻ, എസ്എഫ്ഐ, ബാലസംഘം തുടങ്ങിയ വർഗ ബഹുജന സംഘടനകളുടെ ഓഫീസും പുതിയ കെട്ടിടത്തിലായിരിക്കും പ്രവർത്തിക്കുക. പി കരുണാകരൻ, പി ജയരാജൻ, പി ശശി, കെ കെ രാഗേഷ്, ടി വി രാജേഷ്, വി ശിവദാസൻ എംപി, ടി ഐ മധുസൂദനൻ എംഎൽഎ, സി സത്യപാലൻ, സി കൃഷ്ണൻ, വി നാരായണൻ, കെ വി ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഏരിയാ സെക്രട്ടറി പി ശശിധരൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന മുഖ്യമന്ത്രി ഏറ്റുവാങ്ങി. അലോഷി നയിച്ച ഗസൽ വിരുന്നും അരങ്ങേറി. മുനയൻകുന്ന് രക്തസാക്ഷി സ്മാരക സ്തൂപത്തിൽ നെല്ലെടുപ്പ് സമരത്തിന്റെ ചുമർ ചിത്രം ആവിഷ്‌കരിച്ചിട്ടുണ്ട്. സലീഷ് ചെറുപുഴ, കലേഷ് കണ്ണൻ പ്രാപ്പൊയിൽ, തങ്കരാജ്, മധു മുള്ളൂൽ, കലേഷ് കലാലയ, ദാമോദരൻ വെള്ളോറ എന്നീ കലാകാരന്മാരാണ് ചിത്രം വരച്ച് മനോഹരമാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..