23 December Monday
മാലിന്യമെല്ലാം നീക്കും

ശുചിത്വ പ്രതീക്ഷയിലേക്ക്‌ നാട്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024
മാലിന്യമുക്ത കേരളം, കണ്ണൂർ
മാലിന്യമുക്തം നവകേരളം ജനകീയക്യാമ്പയിന്റെ ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. ഗാന്ധിജയന്തിദിനം മുതൽ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 31 വരെയുള്ള ദിവസങ്ങൾക്കിടെയാണ്‌ മാലിന്യമുക്ത കേരളം ലക്ഷ്യം സംസ്ഥാനം  കൈവരിക്കേണ്ടത്.  ഇതിന്റെ ഭാഗമായുള്ള നിർവാഹക സമിതികൾ ജില്ലയിലെ  തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ  രൂപീകരിച്ചു. 
ജില്ലാതല നിർവാഹകസമിതിയുടെ രണ്ടാംയോഗം തിങ്കൾ പകൽ 11ന്‌  ജില്ലാ ആസൂത്രണസമിതി ഹാളിൽ ചേർന്ന്‌  തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.  മാലിന്യ സംസ്കരണ മേഖലയിലെ വിവിധപ്രവർത്തനങ്ങളുടെ  ഉദ്ഘാടനം രണ്ടിന് നടക്കും. 
സൗന്ദര്യവൽക്കരണവും  ഉഷാറാകും
തദ്ദേശസ്ഥാപനങ്ങൾക്ക്‌ പുറമെ എല്ലാവകുപ്പുകളും സ്ഥാപനങ്ങളും മാലിന്യമുക്ത പദ്ധതികൾക്ക്‌ തുടക്കം കുറിക്കും. കെഎസ്‌ആർടിസി, കെഎസ്‌ഇബി തുടങ്ങിയ സ്ഥാപനങ്ങളും പ്രവർത്തനങ്ങൾ ആരംഭിച്ചു. പയ്യന്നൂർ, കണ്ണൂർ, തലശേരി കെഎസ്‌ആർടിസി ഡിപ്പോകളിൽ മാലിന്യ സംസ്കരണത്തോടൊപ്പം സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും നടപ്പാക്കും. 
   സർക്കാർ കാര്യാലയങ്ങൾ, വിദ്യാലയങ്ങൾ, കോളേജുകൾ, സഹകരണ, സ്വകാര്യസ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, മാർക്കറ്റുകൾ ആരാധനാലയങ്ങൾ,  ആശുപത്രികൾ എന്നിവയെല്ലാം സമ്പൂർണ ഹരിതസ്ഥാപനങ്ങളായി മാറാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും. കുടുംബശ്രീകൾ, സ്വയംസഹായ സംഘങ്ങൾഎന്നിവയെ ഹരിത അയൽക്കൂട്ടങ്ങളാക്കും.
കോളേജുകളിൽ 
ഗ്രീൻ ബ്രിഗേഡ്
എല്ലാ പട്ടണങ്ങളെയും ശുചിത്വവും സുന്ദരവുമായ പട്ടണങ്ങളായി മാറ്റാനുള്ള  ശ്രമം വ്യാപാരികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കും.  ഹരിതപെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട്  ചടങ്ങുകളും ആഘോഷങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കാൻ സ്ഥിരം സംവിധാനങ്ങൾ ഒരുക്കും. ദ്രവമാലിന്യ സംസ്കരണത്തിനും സാങ്കേതിക സംവിധാനങ്ങൾ ഒരുക്കും.-------------- ജില്ലയിലെ എല്ലാ കോളേജുകളിലും ഗ്രീൻ ബ്രിഗേഡ് ഗ്രൂപ്പുകൾ രൂപീകരിക്കും.   ജയിലുകളെ ഹരിത ജയിലുകളാക്കും.  റസിഡന്റ്‌സ്‌ അസോസിയേഷനുകൾക്ക്‌ സ്‌റ്റാർ പദവി നൽകാനുള്ള ജില്ലാതല റേറ്റിങ്‌ പരിശോധനയും  രണ്ടിന്‌ ആരംഭിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top