കണ്ണൂർ
വാടക നിർണയകമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കുക, പൊലീസ്, ആർടിഒ, മൈനിങ് ആൻഡ് ജിയോളജി, റവന്യു ഉദ്യോഗസ്ഥരുടെ തൊഴിലാളിപീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബർ നാലിന് നടത്തുന്ന ചരക്ക് വാഹന പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത സമരസമിതി ജില്ലാകൺവൻഷൻ തീരുമാനിച്ചു.
രണ്ടിന് തൊഴിൽ കേന്ദ്രങ്ങളിൽ പണിമുടക്ക് പ്രതിജ്ഞയും മൂന്നിന് പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിക്കും. കൺവൻഷൻ സിഐടിയു സംസ്ഥാനസെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തു.
താവം ബാലകൃഷ്ണൻ അധ്യക്ഷനായി. എൻ എ കരീം, സി വിജയൻ, കെ ജയരാജൻ, അബ്ദുൾ ഗഫൂർ, കെ പി അസീസ്, കെ പി അബ്ദുൾ അസീസ്, കെ പവിത്രൻ എന്നിവർ സംസാരിച്ചു. എ പ്രേമരാജൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..