മട്ടന്നൂര്‍
കീഴല്ലൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സഖ്യത്തെ പരാജയപ്പെടുത്തി സഹകരണ സംരക്ഷണ മുന്നണിക്ക് ഉജ്വലവിജയം. 1,459 അംഗങ്ങളാണ് വോട്ട് ചെയ്തത്. 1,300ലധികം വോട്ട് നേടിയാണ് സഹകരണ മുന്നണി സ്ഥാനാർഥികളുടെ വിജയം.
എളമ്പാറ എല്‍പി സ്കൂളില്‍ സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പ്. പി സി വിനോദൻ, പി ബാബു, ആര്‍ കെ കാർത്തികേയൻ, എം പി അബ്ദുൽ അസീസ്, ബി ഷൺമിന്ദ്, സി ഷനോജ്, പി വി ദിനേശൻ, ബി പ്രദീപ് കുമാർ, പി ഭാനുമതി, പി രജിന, പി പി സവിന, എം എന്‍ നിഖില, കെ വി ബാലകൃഷ്ണൻ എന്നിവരാണ് വിജയിച്ചവർ.
പി പി സവിനയെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. പി സി വിനോദനെ പ്രസിഡന്റായും ബി ഷണ്‍മിന്ദിനെ വൈസ് പ്രസിഡന്റായും ഭരണസമിതിയോഗം തെരഞ്ഞെടുത്തു. എൽഡിഎഫ് നേതൃത്വത്തിൽ ആഹ്ലാദപ്രകടനമുണ്ടായി.
പൊതുയോഗത്തില്‍ സി സജീവന്‍ അധ്യക്ഷനായി. എം വി സരള, എം രാജന്‍, കെ കെ പ്രഭാകരന്‍, പി കെ ചന്ദ്രന്‍, പി സി വിനോദന്‍ എന്നിവര്‍ സംസാരിച്ചു. 2019ലാണ് യുഡിഎഫ് സഖ്യത്തെ പരാജയപ്പെടുത്തി ബാങ്കില്‍ സംരക്ഷണ മുന്നണി അധികാരത്തില്‍വരുന്നത്.
യുഡിഎഫ് ഭരണകാലത്തെ അഴിമതിയും അധികാരദുര്‍വിനിയോഗവും ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ചു.
ഭരണസമിതിയിലെ ഇഷ്ടക്കാര്‍ക്ക് ബിനാമി ഇടപാടിലൂടെ വായ്പ നല്‍കിയും പണംവാങ്ങി ഉദ്യോഗസ്ഥ നിയമനം നടത്തിയും ഭരണം അഴിമതിയുടെ കൂത്തരങ്ങാക്കി. യുഡിഎഫ് ഭരിക്കുമ്പോള്‍ നഷ്ടത്തിലായ ബാങ്ക് സഹകരണ മുന്നണി അധികാരത്തില്‍വന്നപ്പോഴാണ് ലാഭത്തിലായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..