കണ്ണൂർ
മണിപ്പുർ കത്തുന്നു, മണിപ്പുരിനെ സംരക്ഷിക്കുക, മണിപ്പുർ കത്തുമ്പോൾ നിശബ്ദത പാലിക്കുന്ന കേന്ദ്ര സർക്കാർ കുറ്റക്കാർ എന്നീ മുദ്രാവാക്യങ്ങളുയർത്തി ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി കണ്ണൂരിൽ പ്രകടനവും പൊതുയോഗവും നടത്തി. കാൽടെക്സിൽ പ്രതിഷേധയോഗം മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി വി പ്രീത അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം വി സരള സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ ശ്യാമള സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..