23 November Saturday
ഇന്ന് സമാപനം

കപ്പടിക്കുമോ കണ്ണൂർ നോർത്ത്

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

തിരുവാതിര എച്ച്എസ്എസ് : 
എകെഎസ്‌ ഹയർസെക്കൻഡറി 
സ്‌കൂൾ മലപ്പട്ടം

 പയ്യന്നൂർ 

ജില്ലാ സ്കൂൾ  കലോത്സവത്തിൽ ഇത്തവണയും കണ്ണൂർ നോർത്ത് ഉപജില്ല കപ്പടിക്കുമോ എന്നറിയാൻ മണിക്കൂറുകൾ മാത്രം. തൊട്ടുപിറകിൽ കഴിഞ്ഞവർഷത്തെ രണ്ടാംസ്ഥാനക്കാരായ പയ്യന്നൂർ ഉപജില്ലയുമുണ്ട്. കഴിഞ്ഞവർഷം  926 പോയിന്റുകൾ നേടിയാണ് കണ്ണൂർ നോർത്ത് ജേതാക്കളായത്.   852 പോയിന്റോടെ പയ്യന്നൂർ രണ്ടാമതുമെത്തി.
നാലാംദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ  786 പോയിന്റുമായി കണ്ണൂർ നോർത്ത് ഏറെ മുന്നിലാണ്.  ഗ്രൂപ്പിനങ്ങളിലെ ആധിപത്യമാണ് കണ്ണൂർ നോർത്തിന് തുണയായത്.  രണ്ടാംസ്ഥാനത്തുള്ള പയ്യന്നൂരിന് 725 പോയിന്റുണ്ട്. 721 പോയിന്റുമായി ഇരിട്ടിയാണ്  മൂന്നാ മത്. സ്കൂൾ വിഭാഗത്തിൽ 306 പോയിന്റുമായി മമ്പറം എച്ച്എസ്എസ്സാണ് മുന്നിൽ.  282 പോയിന്റുമായി മൊകേരി രാജീവ് ഗാന്ധി ഹയർസെക്കൻഡറിയാണ് രണ്ടാംസ്ഥാനത്ത്. പെരളശേരി എ കെ ജി സ്മാര ഹയർസെക്കൻഡറി (280)യാണ് മൂന്നാമത്.
പൂരക്കളിയുടെയും കോൽക്കളിയുടെയും നാടായ പയ്യന്നൂരിൽ ഉത്സവരാവുകൾ സമ്മാനിച്ചാണ് കലോത്സവം സമാപിക്കുന്നത് . ചിട്ടയായ ക്രമീകരണങ്ങളാണ് ടി ഐ മധുസൂദനൻ എംഎൽഎ ചെയർമാനും വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ എൻ ബാബു മഹേശ്വരി പ്രസാദ് ജനറൽ കൺവീനറുമായ സംഘാടകസമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിവാക്കിയാൽ മികച്ച സംഘാടനമായിരുന്നു. ദിവസേന അയ്യായിരത്തിലധികം ആളുകൾക്ക് പരാതിക്കിടയില്ലാത്ത വിധം പയ്യന്നൂരിന്റെ തനത് രുചിക്കൂട്ട് നൽകി.  പ്രധാന വേദിയിൽ ശനി വൈകിട്ട് നാലിന് സമാപന സമ്മേളനം സ്‌Jപീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്യും.
 
കാണികൾ 
ചോദിക്കുന്നു, 
എന്തിനീ നാടകം!
പയ്യന്നൂർ
കാണികളുടെ ക്ഷമ പരീക്ഷിച്ച് വീണ്ടും ‘പരീക്ഷണ’ നാടകങ്ങൾ. വെള്ളി  രാവിലെ 9.30ന് ആരഭിക്കേണ്ട ഹയർ സെക്കൻഡറിവിഭാഗം നാടകം ആരംഭിച്ചത് 11.45ന്. പെൺകുട്ടികളെ മാത്രം അണിനിരത്തി തിരുവങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച നാടകത്തിനും മറ്റൊരു നാടകാവതരണംകൂടി കഴിഞ്ഞതോടെ മത്സരം വലിയ ഇടവേളയിലേക്ക്.  പുനരാരംഭിക്കുമ്പോൾ മൂന്ന് നാടകങ്ങളുടെ അവതരണം റദ്ദാക്കിയതായി  അറിയിപ്പ്. പിന്നീട് ഡിഡിഇയുമായി നടന്ന ചർച്ചയിൽ റദ്ദാക്കിയ നാടകങ്ങൾ വീണ്ടും അവതരിപ്പിച്ച്  അഞ്ചാമത് നാടകം അരങ്ങിലെത്തിയത് വൈകിട്ട് അഞ്ചോടെ. അവതരണ ഭംഗിക്കായി വെളിച്ചംകുറയാൻ കാത്തിരുന്ന് പലരും മനഃപൂർവം നാടകം കളിക്കാതെ വൈകിപ്പിക്കുന്നത് നല്ല പ്രവണതയല്ലെന്ന് മുതിർന്ന നാടക പ്രവർത്തകർ പറഞ്ഞു. വിഷയത്തിൽ നാടകപ്രവർത്തകർ ഗൗരവമായി ഇടപെടണമെന്ന് കാണിച്ച്  പല നാടക പ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ കുറിപ്പെഴുതിയിട്ടുണ്ട്.
 
ഒന്നാമത് 
വളച്ചൊടിച്ച
വാർത്ത തന്നെ !
പയ്യന്നൂർ
വളച്ചൊടിച്ച വാർത്തകളുടെ കഥപറഞ്ഞ മാവിലായി യുപി സ്കൂളിന് ഇംഗ്ലീഷ് സ്കിറ്റിൽ ഒന്നാംസ്ഥാനം.  പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിച്ച്   ആശയക്കുഴപ്പത്തിലാക്കുന്ന  ദൃശ്യമാധ്യമരീതിയെ  വിമർശിച്ചാണ് മാവിലായി നേട്ടം കൊയ്തത്. തെരുവുനായ്ക്കൾ പെരുകിയപ്പോൾ സ്കൂളിൽ പോകാനാകാത്ത കുട്ടികളെ കളിത്തോക്കുകൊണ്ട് ധൈര്യപ്പെടുത്തിയ പോക്കർ  കൊലക്കുറ്റത്തിന്റെപേരിൽ മാധ്യമവിചാരണ നേരിടുന്നതാണ് പ്രമേയം. പോക്കറിന്റെയും കുടുംബത്തിന്റെയും നിസ്സഹായവസ്ഥയൊന്നും പരിഗണിക്കാതെ കുടുംബത്തെ വഴിയാധാരമാക്കി കപടവാർത്ത നൽകിയ ചാനലുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചാണ്  ടീം ഒന്നാമതെത്തിയത്. പി ആർ ആദ്യമിത്ര,  എം ഒ കശ്യപ്, ആർ കെ ഇഷാൻ, ടിയാഗ്നാഥ്, ഇ ആൽവിൻ,  വി ഷാൽവിൻ, സനത് പ്രശാന്ത്, അഞ്ജിക ശ്രീജിത്ത്  എന്നിവരാണ് അഭിനേതാക്കൾ. വി വി റിനേഷിന്റെ  രചനയിൽ സംവിധാനം  രാജേഷ് കീഴത്തൂർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top