ധർമശാല
ക്രിസ്‌മസ്–- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ധർമശാല കെടിഡിസി ഫോക്‌ലാൻഡിൽ വനസുന്ദരി ഭക്ഷ്യമേള തുടങ്ങി. 31 വരെ നീളുന്ന ഭക്ഷ്യമേളയിൽ വനസുന്ദരി ചിക്കനും വ്യത്യസ്തയിനം ദോശകളുമാണ് ഒരുക്കിയിട്ടുള്ളത്. മേള കെടിഡിസി ഡയറക്ടർ യു ബാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
ഫോക്‌ലാൻഡ് മാനേജർ സി വിനോദ് കുമാർ അധ്യക്ഷനായി. മേളയിൽ വിവിധതരം ദോശയ്ക്കൊപ്പം പത്തിരി, വെള്ളപ്പം എന്നിവയും ലൈവായി നൽകും. പാർസൽ നൽകാനുള്ള സൗകര്യവുമുണ്ട്. 31വരെ എല്ലാദിവസവും പകൽ മൂന്നുമുതൽ രാത്രി 11വരെ ഭക്ഷ്യമേള പ്രവർത്തിക്കും. ഫോൺ: 94000 08685, 94000 08739, 049727 80220.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..