23 December Monday
കണ്ണൂർ ലിറ്റററി ഫെസ്‌റ്റ്‌ സമാപിച്ചു

നമ്മുടെ എന്ന ചിന്തയിലേക്ക്‌ നാട്‌ മാറണം: വിദ്യാധരൻ മാസ്‌റ്റർ

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024

കണ്ണൂർ ലിറ്റററി ഫെസ്‌റ്റ്‌ സമാപന സമ്മേളനം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്‌റ്റർ ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണൂർ
എന്റെ എന്ന ചിന്തയിൽനിന്ന്‌ നമ്മുടെ എന്നതിലേക്ക്‌ നാട്‌ മാറണമെന്നും ആളുകൾ നെഗറ്റീവ്‌ ചിന്തയിലേക്ക്‌ നീങ്ങുകയാണെന്നും  സംഗീത സംവിധായകൻ വിദ്യാധരൻ മാസ്‌റ്റർ. ജവഹർലാൽ നെഹ്‌റു പബ്ലിക്‌ ലൈബ്രറി ആൻഡ്‌ റിസർച്ച്‌ സെന്റർ സംഘടിപ്പിച്ച കണ്ണൂർ ലിറ്റററി ഫെസ്‌റ്റ്‌ സമാപന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വായിച്ച്‌ മുന്നേറാനും നന്മ ചെയ്യാനും നമുക്കാവണം. സരസമായി സംസാരിച്ചാൽ പോര നല്ല പ്രവർത്തിയും വേണമെന്നും അദ്ദേഹം പറഞ്ഞു. ബാലകൃഷ്‌ണൻ കൊയ്യാൽ അധ്യക്ഷനായി. സദനം ബാലകൃഷ്‌ണൻ, സുമ ബാലകൃഷണൻ, കെ പി ജയബാലൻ, പ്രൊഫ. ടി വി ബാലൻ, മുണ്ടേരി ഗംഗാധരൻ, പി ജിനോജ്‌, എം രത്‌നകുമാർ എന്നിവർ സംസാരിച്ചു. ദിനകരൻ കൊമ്പിലാത്ത്‌ സ്വഗതംപറഞ്ഞു.  
  ‘കേരളത്തിലെ ശബ്ദകല’ വിഷയത്തിൽ കെ സി നാരായണൻ, കെ വി സജയ്‌, മനോജ്‌ കുറൂർ എന്നിവർ സംസാരിച്ചു. ‘ക്യൂറേറ്റിങ് ദി കൾച്ചറൽ സ്‌പെയ്‌സ്‌’ വിഷയത്തൽ സദാനന്ദ്‌ മേനോൻ, പ്രൊഫ. ഇ വി രാമകൃഷ്‌ണൻ, പി പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. ബാലകൃഷ്‌ണൻ കൊയ്യാൽ മോഡറേറ്ററായി. ‘ജീവിതത്തിൽനിന്ന്‌ കഥകൾ കണ്ടെടുക്കുന്നത്‌’ വിഷയത്തിൽ പി വി ഷാജികുമാർ, വിനോദ്‌ കൃഷ്‌ണ എന്നിവർ സംസാരിച്ചു. എൻ സി നമിത മോഡറേറ്ററായി.  ‘നാടകം ജീവിതം പറയുമ്പോൾ’ സംവാദത്തിൽ സന്തോഷ്‌ കീഴാറ്റൂർ, ജെ ശൈലജ, സുരേഷ്‌ ബാബു ശ്രീസ്ഥ, കെ വി ശരത്‌ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top