കണ്ണൂർ
എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രങ്ങളായ സ്കൂളുകളുടെ അണുമുക്തമാക്കൽ നടപടി തിങ്കളാഴ്‌ച പൂർത്തിയാക്കും. ജില്ലയിൽ പരീക്ഷാ നടത്തിപ്പ് വിലയിരുത്താൻ ശനിയാഴ്‌ച പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ ഷാജഹാന്റെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസിങ് നടന്നു.
കണ്ടയിൻമെന്റ് സോണുകളിലെ പരീക്ഷാകേന്ദ്രങ്ങൾ സംബന്ധിച്ച് അന്തിമതീരുമാനം അടുത്ത ദിവസം വരും. കണ്ടെയ്‌ൻമെന്റ് സോൺ ദിവസവും മാറുന്നതിനാൽ പരീക്ഷാകേന്ദ്രങ്ങൾ മാറ്റാനിടയില്ലെന്നാണ് സൂചന.
കണ്ടെയിൻമെന്റ് സോണിലുള്ള പരീക്ഷാകേന്ദ്രങ്ങളിൽ സുരക്ഷ കൂടുതൽ കർശനമാക്കും. ക്വാറന്റൈനിൽ കഴിയുന്നവറുള്ള വീട്ടിൽനിന്ന് വരുന്ന കുട്ടികളെ പ്രത്യേക മുറികൾ പരീക്ഷയ്‌ക്ക് ഇരുത്തും.
നിരീക്ഷണത്തിലുള്ള കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.
അണുമുക്തമാക്കാൻ വിദ്യാർഥികളും
കണ്ണൂർ
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ നടക്കുന്ന സ്‌കൂളുകൾ അണുമുക്തമാക്കാൻ എസ്എഫ്ഐ സ്റ്റുഡന്റസ് ബറ്റാലിയൻ വളണ്ടിയർമാർ. ജില്ലാതല ഉദ്ഘാടനം തലശേരി ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ എ എൻ ഷംസീർ എംഎൽഎ നിർവഹിച്ചു.
കേന്ദ്രകമ്മിറ്റി അംഗം എ പി അൻവീർ, ജില്ലാ സെക്രട്ടറി ഷിബിൻ കാനായി, ജില്ലാ പ്രസിഡന്റ് സി പി ഷിജു, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഫാസിൽ, എം കെ ഹസ്സൻ, എസ് സുർജിത്, ശരത് എന്നിവർ പങ്കെടുത്തു.
നിലവിൽ 85 സ്കൂളുകൾ എസ്എഫ്ഐ അണുമുക്തമാക്കി. ഓരോ ദിവസത്തെ പരീക്ഷയും കഴിയുന്ന മുറയ്ക്ക് വീണ്ടും ക്ലാസുകളും ബെഞ്ചുകളും ശുചീകരിക്കും. മുഴുവൻ വിദ്യാർഥികൾക്കും മാസ്ക് വിതരണം ചെയ്യും. പരീക്ഷയ്‌ക്ക് എത്താൻ പ്രയാസമുള്ളവർക്ക് യാത്രാസൗകര്യം ഒരുക്കും. ഇതിനായി ഏരിയാ കേന്ദ്രങ്ങളിൽ ഹെൽപ് ഡസ്ക് പ്രവർത്തനംതുടങ്ങി. പരീക്ഷ കേന്ദ്രങ്ങളിലും ഹെൽപ് ഡസ്ക് ഉണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..