23 December Monday

കിന്‍ഫ്ര വ്യവസായ പാര്‍ക്കിന്‌ 
ഭൂമി കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

 കണ്ണൂർ

കിൻഫ്ര വ്യവസായ പാർക്കിന്‌  പട്ടാന്നൂർ, കീഴല്ലൂർ വില്ലേജുകളിൽ ഉൾപ്പെട്ട 474.36 ഏക്കർ ഭൂമി  കലക്ടർ അരുൺ കെ വിജയൻ കൈമാറി.   
672 കൈവശക്കാർക്ക് 841.82 കോടി രൂപ നഷ്ടപരിഹാരം നൽകിയാണ്‌  ഭൂമി ഏറ്റെടുത്ത്‌ കൈമാറിയത്‌. 
 ഭൂമി കൈമാറ്റച്ചടങ്ങിൽ കിൻഫ്ര ജനറൽ മാനേജർ ഡോ. ടി ഉണ്ണികൃഷ്ണൻ,  എൽഎ ഡെപ്യൂട്ടി കലക്ടർ ഹിമ, സ്‌പെഷ്യൽ തഹസിൽദാർമാരായ ആഷിഖ് തോട്ടോൻ, വി ഇ ഷെർലി, കിൻഫ്ര സോണൽ മാനേജർ കെ എസ് കിഷോർ കുമാർ, സീനിയർ അഡ്‌വൈസർ വി എം സജീവൻ എന്നിവർ പങ്കെടുത്തു. വ്യാവസായിക  ആവശ്യത്തിന്‌  ഭൂമി ആവശ്യമുള്ളവർ വെള്ളിയാംപറമ്പിലെ കിൻഫ്ര ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 04902474466.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top