22 December Sunday

സർക്കാർ ഭിന്നശേഷിക്കാർക്കൊപ്പം: മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

ഭിന്നശേഷിക്കാർക്കുള്ള സഹായോപകരണ വിതരണം കണ്ണൂരില്‍ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ സമീപം.

 കണ്ണൂർ

ഭിന്നശേഷിക്കാർക്കാവശ്യമായ പിന്തുണയും സംവിധാനവുമൊരുക്കുക സമൂഹത്തിന്റെയും സർക്കാരിന്റെയും കടമയെന്ന്‌ മന്ത്രി ആർ ബിന്ദു.  കോർപറേഷന്റെ ഭിന്നശേഷിക്കാർക്കുള്ള സഹായഉപകരണ വിതരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. ഇന്ത്യയിലെ  മികച്ച ഭിന്നശേഷി സൗഹാർദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ്‌ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
 മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്‌സൺ  എം വി ജയഡാളി, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു,  ഗിരീഷ് കീർത്തി, ചാരുംമൂട് പുരുഷോത്തമൻ, ടി ജയകുമാർ, കെ അനീഷ്, ഒ വിജയൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top