23 November Saturday
മികച്ച ശാസ്ത്രജ്ഞരുടെ ആഗോള പട്ടിക

മൂന്നാം തവണയും ഇടംനേടി ഡോ. കെ പി സന്തോഷ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
കണ്ണൂർ 
കണ്ണൂർ സർവകലാശാല ഫിസിക്സ്‌ വിഭാഗം മുൻ പ്രൊഫസറും വകുപ്പുതലവനുമായിരുന്ന  ഡോ. കെ പി സന്തോഷ് ലോകത്തിലെ  മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ മൂന്നാംതവണയും ഇടംനേടി. അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയും എൽസെവിയറും പ്രസിദ്ധീകരിച്ച 2024ലെ പട്ടികയിലാണ്‌ കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശിയായ സന്തോഷ്‌ ഇടംനേടിയത്‌. ഗവേഷണ മികവ്, പ്രബന്ധങ്ങളുടെ നിലവാരം, എണ്ണം, എച്ച് ഇൻഡക്സ്  എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുന്നത്.
ആണവ ശാസ്ത്രജ്ഞനായ സന്തോഷ് വിവിധ അന്തർദേശീയ ജേർണലുകളിൽ 150  പ്രബന്ധങ്ങൾ പ്രസിദ്ധികരിച്ചു. ആണവശാസ്ത്ര മേഖലയിലെ  പ്രതിഭാസങ്ങളുടെ പഠനത്തിനായി 10 ന്യൂക്ലിയർ മാതൃകയും സെമി എംപിരിക്കൽ സൂത്രവാക്യങ്ങളും ആവിഷ്കരിച്ചു. ഭാഭാ അറ്റോമിക് റിസർച്ച് സെൻറ്റർ മുംബൈ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ഭുവനേശ്വർ, പഞ്ചാബ് സർവകലാശാല എന്നിവിടങ്ങളിലെ പ്രഭാഷകനായിരുന്നു.  ജർമനിയിലെ യൂറോപ്യൻ ഇവാലുവേഷൻ സെൻറ്റർ 2024ൽ തയ്യാറാക്കിയ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിലും സന്തോഷുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top