23 December Monday

അപ്പാരൽ യൂണിറ്റിൽ തീപ്പിടിത്തം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

വലിയന്നൂർ ധർമോദയം സ്കൂളിനുസമീപം അപ്പാരൽസ്‌ യൂണിറ്റ് ഗോഡൗണിന് തീപിടിച്ചപ്പോൾ

എളയാവൂർ

ധർമോദയം സ്കൂളിന് സമീപത്തെ ആർ വി കെ അപ്പാരൽസിൽ തീപ്പിടിത്തം.  തിങ്കൾ വൈകിട്ട്‌ ഏഴോടെയാണ്‌   സംഭവം. ഒന്നാം നിലയിൽ കൂട്ടിയിട്ട വസ്ത്ര നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളാണ് കത്തിനശിച്ചത്. അരോളി സ്വദേശി പി വി കിരണിന്റെ  ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഓണാവധിക്കുശേഷം സ്ഥാപനം തുറന്നിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന്‌ കാരണമെന്ന് സംശയിക്കുന്നു. കണ്ണൂരിൽനിന്ന്  രണ്ട് യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയെങ്കിലും ഇടുങ്ങിയ റോഡായതിനാൽ ചെറിയ യൂണിറ്റിനേ തീപ്പിടിത്തമുണ്ടായ സ്ഥലത്ത് എത്താനായുള്ളൂ. അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ എസ് അനിൽ കുമാറിന്റെ നേതൃത്വത്തിൽ എ കുഞ്ഞിക്കണ്ണൻ, പി വി മഹേഷ്, കെ രഞ്ജു, എസ് ജോമി, എം അനിൽകുമാർ, കെ പി നസീർ എന്നിവർ ചേർന്നാണ് തീയണച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top