തലശേരി
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാംചരമവാർഷികത്തോടനുബന്ധിച്ചുള്ള കോടിയേരി ചിരസ്‌മരണ സെമിനാറിന് തുടക്കം. മാടപ്പീടികയിൽ ‘സ്‌ത്രീസുരക്ഷയും തൊഴിലിടങ്ങളും’ വിഷയത്തിലുള്ള മഹിളാ സെമിനാർ കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത ഉദ്‌ഘാടനം ചെയ് തു. വി സതി അധ്യക്ഷയായി. എൻ സുകന്യ, പി പി ദിവ്യ, കെ എം ജമുനാറാണി, സി കെ രമേശൻ, ടി ഗീത എന്നിവർ സംസാരിച്ചു.
പൊന്ന്യം കുണ്ടുചിറ ബാബു സ്‌മാരക പരിസരത്ത് ചൊവ്വ വൈകിട്ട് അഞ്ചിന് കർഷക–-കർഷകതൊഴിലാളി സെമിനാർ പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. ‘തുടരുന്ന കർഷകസമരങ്ങളും ഇന്ത്യൻ രാഷ്‌ട്രീയവും’ വിഷയത്തിലുള്ള സെമിനാറിൽ എം വി ജയരാജൻ, എസ് കെ പ്രീജ എന്നിവർ സംസാരിക്കും.
തൊഴിലാളി സെമിനാർ 26ന് വൈകിട്ട് 4.30ന് തലശേരി കോ–-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ കേന്ദ്രകമ്മിറ്റിയംഗം എളമരംകരീം ഉദ്‌ഘാടനം ചെയ്യും. കെ പി സഹദേവൻ, കാരായി രാജൻ എന്നിവർ സംസാരിക്കും. 28ന് വടക്കുമ്പാട് ഹൈസ്‌കൂളിൽ സ്‌റ്റുഡന്റ്‌സ്–-യൂത്ത്‌മീറ്റ് സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്യും. ‘ഫാസിസ്‌റ്റ് രാഷ്‌ട്രീയത്തിന്റെ ബിംബിനിർമിതികളും സത്യാനന്തര പ്രചാരണങ്ങളും’ വിഷയത്തിലുള്ള സെമിനാറിൽ വി വസീഫ്, പി എം ആർഷോ എന്നിവർ സംസാരിക്കും.
ചരമവാർഷിക ദിനമായ ഒക്‌ടോബർ ഒന്നിന് മുളിയിൽനടയിൽ തലശേരി ഏരിയ കേന്ദ്രീകരിച്ച് വളന്റിയർമാർച്ചും പ്രകടനവും പൊതുസമ്മേളനവും. പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്‌ഘാടനം ചെയ്യും. പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ രാവിലെ പുഷ്‌പാർച്ചന, ചിന്തപുസ്‌തകോത്സവം, കോടിയേരി ഫോട്ടോപ്രദർശനം എന്നിവയും നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..