ശ്രീകണ്ഠപുരം
കർണാടകത്തെയും കേരളത്തെയും ബന്ധിപ്പിക്കുന്ന തളിപ്പറമ്പ് –- ശ്രീകണ്ഠപുരം–- ഇരിട്ടി –- മൈസൂരു റോഡ് ദേശീയപായയായി ഉയർത്തണമെന്ന് സിപിഐ എം ശ്രീകണ്ഠപുരം ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണങ്ങളിൽനിന്ന് കൃഷിയും കർഷകരെയും സംരക്ഷിക്കുക, ശ്രീകണ്ഠപുരം കേന്ദ്രമായി റബർ അധിഷ്ഠിത വ്യവസായം സ്ഥാപിക്കുക, പയ്യാവൂർ –- കുന്നത്തൂർ –-കാഞ്ഞിരക്കൊല്ലി റോഡ് മെക്കാഡം ടാർചെയ്യുക, ശ്രീകണ്ഠപുരം –- കൂട്ടുമുഖം –- ചെമ്പേരി റോഡ് മെക്കാഡം ടാർ ചെയ്യുക, മലപ്പട്ടത്ത് സ്പോർട്സ് സ്കൂൾ അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും ഏരിയാ സമ്മേളനം അംഗീകരിച്ചു.
ചർച്ചയിൽ 34 പേർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി എം സി രാഘവൻ, ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, കെ വി സുമേഷ് എന്നിവർ സംസാരിച്ചു. ടി കെ സുലേഖ നന്ദി പറഞ്ഞു.
മലപ്പട്ടം വളയംവെളിച്ചം കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചും ബഹുജനപ്രകടനവും നടന്നു. മലപ്പട്ടം സെന്ററിൽ എ കുഞ്ഞിക്കണ്ണൻ നഗറിൽ പൊതുസമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി എം സി രാഘവൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, കെ വി സുമേഷ് എന്നിവർ സംസാരിച്ചു. എ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.
എം സി രാഘവൻ
ശ്രീകണ്‌ഠപുരം
ഏരിയാസെക്രട്ടറി
സിപിഐ എം ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറിയായി എം സി രാഘവനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയാകമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. എം സി ഹരിദാസൻ, കെ ടി അനിൽകുമാർ, പി വി ശോഭന, അനിൽകുമാർ ആലത്തുപറമ്പ്, പി മാധവൻ, ടി എം ജോഷി, കെ പി രമണി, വി പി മോഹനൻ, കെ ജനാർദനൻ, എം ബാബുരാജ്, പി പ്രകാശൻ, റോബർട്ട് ജോർജ്, ടി കെ സുലേഖ, കെ കെ രത്നകുമാരി, കെ പി ദിലീപ്, ബി ഷംസുദ്ദീൻ, സാജു സേവ്യർ, പി ഷിനോജ്, കെ ശ്രീജിത്, വി സി രാമചന്ദ്രൻ എന്നിവരാണ് ഏരിയാകമ്മിറ്റിയംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..