പഴയങ്ങാടി
ഏഴോത്തിന്റെ ചുവന്നമണ്ണിൽ സിപിഐ എം മാടായി ഏരിയാസമ്മേളനത്തിന് ഉജ്വല തുടക്കം. ഐ വി ശിവരാമൻ പതാക ഉയർത്തി. ഒ വി നാരായണൻ നഗറിൽ (നരിക്കോട് ഗ്രീൻ ലാൻഡ് ഓഡിറ്റോറിയം) കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. പി പി ദാമോദരൻ താൽക്കാലിക അധ്യക്ഷനായി. എ വി രവീന്ദ്രൻ രക്തസാക്ഷി പ്രമേയവും ആർ അജിത അനുശോചനപ്രമേയവും അവതരിപ്പിച്ചു. പി പി ദാമോദരൻ, എം ശ്രീധരൻ, എം വി ഷിമ, എം അബ്ദുള്ള എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയാസെക്രട്ടറി വി വിനോദ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പൊതുചർച്ച ആരംഭിച്ചു.
ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാനകമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശൻ, ടി ഐ മധുസൂദനൻ, എൻ സുകന്യ, ജില്ലാകമ്മിറ്റി അംഗങ്ങളായ പി സന്തോഷ്, കെ പത്മനാഭൻ, എം വിജിൻ എന്നിവർ പങ്കെടുക്കുന്നു. സംഘാടക സമിതി ചെയർമാൻ കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു. 12 ലോക്കലുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും 22 ഏരിയാകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 172 പേർ പങ്കെടുക്കുന്നു.
ഞായർ വൈകിട്ട് നാലിന് കൊട്ടില കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചും പ്രകടനവും നടക്കും. വൈകിട്ട് അഞ്ചിന് നരിക്കോട് ജിഎൻയുപി സ്കൂൾ ഗ്രൗണ്ടിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..