22 December Sunday

പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്തതായി പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

മട്ടന്നൂര്‍ യൂണിവേഴ്സല്‍ കോളേജിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ കൈക്ക് സീനിയര്‍ വിദ്യാര്‍ഥികള്‍ കോമ്പസ് കൊണ്ട് വരഞ്ഞനിലയില്‍

മട്ടന്നൂര്‍

മട്ടന്നൂർ യൂണിവേഴ്‌സൽ കോളേജിലെ പ്ലസ്‌വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ്  ചെയ്ത് മർദിച്ചതായി പരാതി. നടുവനാട് സ്വദേശി പതിനാറുകാരനാണ് മർദനമേറ്റത്. വിദ്യാര്‍ഥിയുടെ കൈക്ക് കോമ്പസുകൊണ്ട് വരയുകയായിരുന്നു. മൂന്ന് മുറിവുകളും മുഖത്തും മറ്റ് ശരീരഭാഗത്തും മര്‍ദനമേറ്റ പാടുമുണ്ട്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന  വിദ്യാർഥിയെയാണ് ഷർട്ടിന്റെ ബട്ടണിട്ടില്ലെന്ന് പറഞ്ഞ്  പ്ലസ്ടു വിദ്യാർഥികൾ റോഡിൽവച്ച് സംഘം ചേർന്ന് മർദിച്ചത്‌. മട്ടന്നൂർ സാമൂഹികക്ഷേമ കേന്ദ്രത്തിൽ ചികിത്സതേടിയ വിദ്യാര്‍ഥി  മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top