22 December Sunday

പാച്ചേനി സ്‌മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

പാച്ചേനി കുഞ്ഞിരാമൻ സ്‌മാരക സ്‌തൂപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 
പുഷ്പചക്രം അർപ്പിക്കുന്നു

തളിപ്പറമ്പ്‌

കമ്യൂണിസ്‌റ്റ്‌ കർഷക നേതാവും മുൻ എംഎൽഎയുമായ  പാച്ചേനി കുഞ്ഞിരാമന്റെ  26ാം ചരമ വാർഷിക ദിനം  ആചരിച്ചു.  ബക്കളം ടൗണിൽ   അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. കെ സന്തോഷ്‌, പി മുകുന്ദൻ, പി കെ ശ്യാമള, പാച്ചേനി വിനോദ് എന്നിവർ സംസാരിച്ചു. ഞാത്തിൽ, പുന്നക്കുളങ്ങര, കടമ്പേരി എന്നിവിടങ്ങളിൽനിന്ന്‌  ബക്കളത്തേക്ക്‌  പ്രകടനവുമുണ്ടായി. രാവിലെ   ബക്കളം എ കെ ജി മന്ദിരത്തിലെ  പാച്ചേനി  സ്‌മാരക സ്‌തൂപത്തിൽ  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുഷ്പചക്രം അർപ്പിച്ചു.  പി മുകുന്ദൻ പതാക ഉയർത്തി.  കെ സന്തോഷ് അധ്യക്ഷനായി. പാച്ചേനി വിനോദ്,  എം വി ജനാർദനൻ, സി അശോക്‌ കുമാർ, ടി ബാലകൃഷ്‌ണൻ, വി സതീദേവി, കെ ഗണേശൻ എന്നിവർ  സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top