22 December Sunday

അന്താരാഷ്ട്ര ചലച്ചിത്രോത്സവം 
നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

 കണ്ണൂർ

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്  ക്യൂബ് ഫിലിം സൊസൈറ്റിയുമായി സഹകരിച്ച് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂർ കേരള ബാങ്ക് ഓഡിറ്റോറിയത്തിലാണ് വെള്ളിത്തിരയിലെ സമരജ്വാലകൾ എന്ന് പേരിട്ട ചലച്ചിത്രോത്സവം. പ്രതിരോധം, സമരം, അതിജീവനം എന്നിവ പ്രമേയമായുള്ള  സിനിമകളാണ് പ്രദർശിപ്പിക്കുക. പ്രവേശനം സൗജന്യം.
 വെള്ളി വൈകിട്ട് അഞ്ചിന്  അനു പാപ്പച്ചൻ ഉദ്ഘാടനം ചെയ്യും. ആറിന് ഗാസ ഫൈറ്റ് ഫോർ ഫ്രീഡം ചിത്രം പ്രദർശിപ്പിക്കും. ശനി രാവിലെ 9.30ന് 200 മീറ്റേഴ്സ്, 11.30ന് അറ്റ് വാർ, 2.30ന് ഇൻഷാ അള്ളാഹ്  എ ബോയ് ചിത്രങ്ങളുണ്ടാകും. 4.30ന് ഓപ്പൺഫോറം വി കെ ജോസഫ് ഉദ്ഘാടനം ചെയ്യും. 5.30ന്‌ തുറമുഖം ചിത്രം പ്രദർശിപ്പിക്കും.
 ഞായർ രാവിലെ 9.30ന് ദ ഓൾഡ് ഓക്ക്, 11.45 ആണ്ടാൾ , 2ന് മൈ ഇമേജറി കൺട്രി സിനിമകൾ. നാലിന് സമാപന സമ്മേളനം. അഞ്ചിന് ദ ഡിവൈൻ  ഓർഡർ ചിത്രത്തിന്റെ പ്രദർശനത്തോടെ ചലച്ചിത്രോത്സവം സമാപിക്കും. കേരള ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ്‌ ഫിലിം സൊസൈറ്റീസ്‌ ഓഫ്‌ ഇന്ത്യയുടെയും സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.
 വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ കെ പി രഘുനാഥൻ, ചെയർമാൻ കെ വി പ്രശാന്ത് കുമാർ, എം കെ മനോഹരൻ, എസ് പി രമേശൻ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top