20 December Friday

തിരിച്ചുനൽകി, സ്‌നേഹരുചി

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

ഇല്ലത്തുതാഴെ വയലളം വെസ്റ്റ് എൽപി സ്കൂൾ പാചകത്തൊഴിലാളി ലീല നടയിലിന് സി ഗോപാലൻ ഉപഹാരം നൽകുന്നു

തലശേരി 
അടുപ്പിലെ തീയായിരുന്നു ലീലേച്ചിയുടെ  ജീവിതത്തിന്റെ ഊർജം. വച്ചുംവേവിച്ചും  കാലങ്ങളായി  കുട്ടികളെ ഊട്ടിയ  ഇല്ലത്തുതാഴെ വയലളം വെസ്റ്റ് എൽപി സ്കൂളിലെ പാചകത്തൊഴിലാളി ലീല നടയിൽ 38 വർഷത്തെ സേവനം അവസാനിപ്പിക്കുമ്പോൾ ഉചിതമായ യാത്രയയപ്പ്‌ നൽകാതെയെങ്ങനെ.  കൈപ്പുണ്യം രുചിച്ചറിഞ്ഞ പൂർവവിദ്യാർഥികളടക്കമുള്ള നിരവധി പേർ യാത്രയയപ്പിനെത്തി.  ഭക്ഷണം പാഴാക്കാതെ കഴിക്കേണ്ടതിന്റെ പ്രാധാന്യം വിളമ്പുന്ന സമയത്ത് ലീലേച്ചി  വിദ്യാർഥികളോട് പറയുന്ന കാര്യം പലരും  ചടങ്ങിൽ ഓർത്തെടുത്തു.  യാത്രയയപ്പ്‌ യോഗം  സി ഗോപാലൻ ഉദ്ഘാടനംചെയ്തു. കെ ലിജിത്ത്  അധ്യക്ഷനായി. പ്രധാനാധ്യാപിക  കെ മിനി, ബേബി സുജാത,  കെ എം ബാലൻ, കെ തുളസീദാസ്, എ കെ ചന്ദ്രൻ,  ഇ വിജയകൃഷ്ണൻ, എം ശോഭ,  എ വി ശൈലജ, വി ഷൈമ, ബേബി സുധ,  സ്നേഹലത, വി സിന്ധു,   രാജേഷ് പനങ്ങാട്ടിൽ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top