20 December Friday

ഓട്ടോ- ടാക്സി ഫെഡറേഷൻ ആർടിഒ ഓഫീസ്‌ മാർച്ച്‌ - 29ന്

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024
കണ്ണൂർ
ഓട്ടോ- ടാക്സി ഫെഡറേഷൻ - (സിഐടിയു) -29ന് ആർടിഒ, ജോ. ആർടിഒ ഓഫിസുകളിലക്ക്‌ മാർച്ചും ധർണയും നടത്തും. വാഹനങ്ങൾക്ക് ഫിറ്റ്നസെടുക്കുന്ന ദിവസങ്ങളുടെ എണ്ണം കുറച്ചത്‌ പിൻവലിക്കുക, എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഫിറ്റ്നസ്‌ എടുക്കുന്ന രീതി പുനസ്ഥാപിക്കുക, ടാക്സി വാഹനങ്ങളുടെ സ്പെഷ്യൽ ടാക്സ് സർവീസ് ചാർജ്‌ കുടിശ്ശിക ഒഴിവാക്കുക, ടാക്സി വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തിയ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.  കണ്ണൂർ,  ആർടിഒ ഓഫിസിലേക്കും തലശേരി, ഇരിട്ടി, തളിപ്പറമ്പ്‌, പയ്യന്നൂർ ജോ. ആർടിഒ ഓഫീസുകളിലേക്കാണ്‌ മാർച്ച്‌. 
 കണ്ണൂരിൽ രാവിലെ 10ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി  സഹദേവൻ ഉദ്‌ഘാടനം ചെയ്യും.  ഫെഡറേഷൻ ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ്‌  യു വി രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വി കെ  ബാബുരാജ്, ടി പി  ശ്രീധരൻ, എം സി ഹരിദാസൻ, പി പുരുഷോത്തമൻ, കെ ബഷീർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top