22 December Sunday

കോടിയേരി സ്‌മൃതി സെമിനാർ ചൊക്ലിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024
ചൊക്ലി
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച്‌ ചൊക്ലിയിൽ  സെമിനാർ സംഘടിപ്പിക്കും. സെപ്‌തംബർ 28ന്‌ ചൊക്ലി യുപി സ്‌കൂളിലാണ്‌ സെമിനാർ.  സംഘാടകസമിതി രൂപീകരണയോഗം  മൊയാരം സ്‌മാരക മന്ദിരത്തിൽ  ജില്ലാകമ്മിറ്റിയംഗം കെ കെ പവിത്രൻ ഉദ്‌ഘാടനം ചെയ്‌തു. കവിയൂർ രാജഗോപാലൻ അധ്യക്ഷനായി. സിറോഷ്‌ലാൽ ദാമോദരൻ, പൊന്ന്യം ചന്ദ്രൻ, സി കെ രമ്യ, നവാസ്‌ പരത്തീന്റവിട, പവിത്രൻ മൊകേരി, കെ പി വിജയൻ,  ടി ടി കെ ശശി   എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കവിയൂർ രാജഗോപാലൻ (ചെയർമാൻ), സി കെ രമ്യ, ഡോ. എ പി ശ്രീധരൻ, ടി ടി വേണു, ഡി ദീപ്‌തി, പി ദിനേശൻ (വൈസ്‌ ചെയർമാൻ), കെ പി വിജയൻ (കൺവീനർ), ടി ടി കെ ശശി, സിറോഷ്‌ലാൽ ദാമോദരൻ, സോഫിയമ്മ ജോസഫ്‌, ടി കെ സുരേഷ്‌ (ജോ. കൺവീനർ), ഡോ. ടി കെ മുനീർ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top