22 December Sunday

ഹാൻവീവ് ഹെഡ്‌ ഓഫീസിന്‌ 
മുന്നിൽ തൊഴിലാളി ധർണ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡെവലപ്മെന്റ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ഹാൻവീവ് ഹെഡോഫീസിന് മുന്നിൽ നടന്ന ധർണ സിഐടിയു ജില്ലാ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡെവലപ്മെന്റ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ഹാൻവീവ് ഹെഡോഫീസിന് മുന്നിൽ ധർണ നടത്തി.  മുടങ്ങിയ ശമ്പളം അടിയന്തരമായി വിതരണം ചെയ്യുക, ശമ്പളം മാസം തോറും  വിതരണം ചെയ്യുക, ഉൽപ്പാദനം ശക്തിപ്പെടുത്തി വിൽപ്പന വർധിപ്പിക്കുക, വാർഷിക ഇൻക്രിമെന്റ്‌, ഗ്രേഡ് പ്രമോഷൻ, പ്രമോഷൻ എന്നിവ സമയബന്ധിതമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സിഐടിയു ജില്ലാ ജനറൽസെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എസ് കെ വിനോദ് അധ്യക്ഷനായി. കെ കെ മനോജ്, പി കെ രാജീവ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top