23 December Monday

പിക്കപ്പ് വാനിൽനിന്ന് സ്റ്റീൽ ബാറുകൾ റോഡിലേക്ക് വീണു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

 പാപ്പിനിശേരി

ഓട്ടത്തിനിടെ മിനി പിക്കപ്പ് വാനിൽനിന്ന് ടൺ കണക്കിന് കൂറ്റൻ സ്റ്റീൽ ബാറുകൾ റോഡിലേക്ക് തെറിച്ചുവീണു. പിലാത്തറ –-- പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ഹാജിറോഡ് ജങ്ഷന്‌ സമീപം രാവിലെ പത്തോടെയാണ് സംഭവം. തലനാരിഴക്കാണ്‌ കാൽനട യാത്രക്കാരും വാഹനയാത്രക്കാരും രക്ഷപ്പെട്ടത്. 
വാഹനത്തിന്റെ ഡ്രൈവർ ക്യാബിന്റെ മുകളിലേക്ക് ഉൾപ്പെടെയും പിറക് ഭാഗത്തേക്കും മീറ്ററുകളോളം തള്ളി നിൽക്കുന്ന നിലയിൽ കയറ്റിക്കൊണ്ടുപോകുന്നതിനിടയിലാണ് ഹാജി റോഡ് ജങ്ഷൻ കടന്നയുടൻ സ്റ്റീൽ ബാറുകൾ വീണത്.  ബ്രേക്ക്‌ ചെയ്തപ്പോഴാണ്  ഒന്നടങ്കം 
പിക്കപ്പ് വാനിന്റെ മുന്നിലേക്ക് വീണത്. തൊട്ടടുത്ത് ഓട്ടോസ്റ്റാൻഡിൽ നിരവധി ഓട്ടോറിക്ഷകൾ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. റോഡരികിൽ  വഴിയാത്രക്കാർ കടന്നു പോകുമ്പോഴായിരുന്നു അപകടം. 
സ്റ്റീൽ ബാറുകൾ മുന്നിലേക്ക് തെറിച്ചതിനാലാണ് ദുരന്തം വഴിമാറിയത്. വാഹനത്തിന്റെ തൊട്ടുപിന്നിലായി  നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top