കണ്ണൂർ
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2024–--25 വർഷത്തെ ലാപ്ടോപ്പിന് അപേക്ഷ ക്ഷണിച്ചു അപേക്ഷ രേഖകൾ സഹിതം ഒക്ടോബർ 20 ന് മുമ്പ് ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം.
കേരള–-കേന്ദ്ര സർക്കാർ എൻട്രൻസുകൾ മുഖേന സർക്കാർ–-സർക്കാർ അംഗീകൃത കേരളത്തിലെ കോളേജുകളിൽ എംബിബിഎസ്, ബിടെക്, എംടെക്, ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ്സി ആൻഡ് എഎച്ച്, ബിആർക്, എംആർക്, പിജി ആയുർവേദ, പിജി ഹോമിയോ, ബിഎച്ച്എംഎസ്, എംഡി എംഎസ്, എംഡിഎസ്, എംവിഎസ്സി ആന്റ് എഎച്ച്, എംബിഎ, എംസിഎ എന്നീ കോഴ്സുകൾക്ക് (ബിആർക്, എംആർക് എന്നിവ കേന്ദ്ര സർക്കാർ എൻട്രസ് ജെഇഇ, ഗേറ്റ്, എൻഎടിഎ മുഖേനയും എംബിഎയ്ക്ക് സിഎടി, എംഎടി, കെഎംഎടി എന്നീ എൻട്രൻസുകൾ മുഖേനയും എംസിഎ യ്ക്ക് എൽബിഎസ് സെന്റർ തിരുവനന്തപുരം നേരിട്ട് നടത്തുന്ന എൻട്രൻസ് മുഖേനയും) 2024–--25 വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച ക്ഷേമനിധി അംഗകളായ തൊഴിലാളികളുടെ മക്കളിൽനിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷയുടെ മാതൃകയും വിവരങ്ങളും ജില്ലാ ഓഫീസിൽനിന്നും യൂണിയൻ ഓഫീസുകളിൽനിന്നും ലഭിക്കും. ഫോൺ: 0497 2705182 .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..