കണ്ണൂർ
റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം കണ്ണൂർ സെന്റ് മൈക്കിൾ സ്കൂളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. ഉദ്ഘാടന ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സഥിരം സമിതി ചെയർപേഴ്സൺ കെ കെ രത്നകുമാരി, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി സരള, ഹയർസെക്കൻഡറി മേഖലാ ഉപ ഡയറക്ടർ ആർ രാജേഷ്കുമാർ, വിദ്യാകിരണം കോ–-ഓഡിനേറ്റർ കെ സി സുധീർ, സ്കൂൾ മാനേജർ ഫാ. രാജു അഗസ്റ്റിൻ, പ്രിൻസിപ്പൽ സി കെ മനോജ്കുമാർ, കണ്ണൂർ നോർത്ത് എഇഒ പ്രസന്നകുമാരി, കെ മനോജ്കുമാർ എന്നിവർ സംസാരിച്ചു. ഡിഡിഇ കെ എൻ ബാബു മഹേശ്വരി പ്രസാദ് സ്വാഗതംപറഞ്ഞു.
കണ്ണൂർ സെന്റ് മൈക്കിൾസ് എഐ എച്ച്‌എസ്‌എസ്, സെന്റ് തെരേസാസ് എച്ച്‌എസ്‌എസ്, ചൊവ്വ എച്ച്‌എസ്‌എസ് എന്നിവിടങ്ങളിലായി നടക്കുന്ന മേള ശനി വൈകിട്ട് സമാപിക്കും.
എച്ച്എസ് വിഭാഗത്തിൽ മുന്നിലുള്ള ഉപജില്ല, പോയിന്റ്
സയൻസ് മേള മട്ടന്നൂർ -48, കണ്ണൂർ സൗത്ത് 44, മാടായി 41
ഗണിതശാസ്ത്രം തലശേരി നോർത്ത് 109, പയ്യന്നൂർ 108,
കണ്ണൂർ നോർത്ത് 102
സോഷ്യൽ സയൻസ് കൂത്തുപറമ്പ് 27, മാടായി 17,
തളിപ്പറമ്പ് നോർത്ത് 17
ഐടി മേള തളിപ്പറമ്പ് നോർത്ത് 34,
തലശേരി സൗത്ത് 31, പയ്യന്നൂർ 30
പ്രവൃത്തിപരിചയമേള ഇരിട്ടി 329, പയ്യന്നൂർ 314, തളിപ്പറമ്പ് 313.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..