25 November Monday

കൂത്തുപറമ്പ് രക്തസാക്ഷി 
ദിനാചരണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024
കണ്ണൂർ
കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ 30ാം വാർഷികത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച ജില്ലയിലെ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ അനുസ്മരണം സംഘടിപ്പിക്കും. കൂത്തുപറമ്പിൽ രക്തസാക്ഷി അനുസ്മരണം വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. പാനൂർ പഴയ ബസ്‌സ്റ്റാൻഡിലും പൊന്ന്യം കുണ്ടുചിറയിലും മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, കോടിയേരി കല്ലിൽതാഴെ–- ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്, മാടായിയിൽ–-സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ, മയ്യിൽ–- കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക്, പാപ്പിനിശേരി–- കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, കണ്ണൂർ–-സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്, പയ്യന്നൂർ –-സംസ്ഥാന സെക്രട്ടറിയറ്റംഗം 
പി കെ ബിജു,  മട്ടന്നൂർ –- ജെയ്ക് സി തോമസ്, പെരിങ്ങോം–-വി പി സാനു, എടക്കാട്–- മുഹമ്മദ്‌ അഫ്സൽ, ആലക്കോട്–- സോഫിയ മെഹർ, തളിപ്പറമ്പ്–-നാസർ കൊളായി, ശ്രീകണ്ഠപുരം–-സജീവൻ ശ്രീകൃഷ്ണപുരം, അഞ്ചരക്കണ്ടി–-കെ എസ് അരുൺകുമാർ എന്നിവർ  ഉദ്ഘാടനംചെയ്യും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top