27 December Friday

വന്യമൃഗശല്യത്തിന്‌ ശാശ്വത പരിഹാരംവേണം

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

സിപിഐ എം പേരാവൂർ ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനംചെയ്യുന്നു

കോളയാട്‌
മലയോര കർഷകർക്ക്‌ ദുരിതം വിയത്‌ക്കുന്ന വന്യമൃഗശല്യത്തിന്‌ ശാശ്വത പരിഹാരം കാണണമെന്ന്‌ സിപിഐ എം പേരാവൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കരിന്തളം–-വയനാട്‌ 400 കെവി ദ്യൈുതി ലൈനിന്റെ ഭാഗമായി  ഭൂമിയും കൃഷിയിടവും നഷ്ടമാകുന്നവർക്ക്‌ അർഹമായ നഷ്ടപരിഹാര പാക്കേജ്‌ പ്രഖ്യാപിക്കുക, കണ്ണൂർ വിമാനത്താവളം–- മാനന്തവാടി നാലുവരിപ്പാത അമ്പായത്തോട്‌–- 44–-ാം മൈൽ വഴിയാക്കി ചുരംരഹിത പാതയാക്കുക, പേരാവൂർ താലൂക്ക്‌ ആശുപത്രിയിൽ സൗകര്യങ്ങൾ വർധിപ്പിച്ച്‌  കൂടുതൽ ആദിവാസി സൗഹൃദമാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ചർച്ചയിൽ 29 പേർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി എം രാജൻ, സംസ്ഥാന കമ്മിറ്റിയംഗം എൻ ചന്ദ്രൻ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം വി ശിവദാസൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കാരായി രാജൻ, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ശ്രീധരൻ, വി ജി പത്മനാഭൻ, ബിനോയ്‌ കുര്യൻ, എൻ വി ചന്ദ്രബാബു എന്നിവർ സംസാരിച്ചു. പി പ്രഹ്ലാദൻ നന്ദി പറഞ്ഞു. കോളയാട്‌ ടൗൺ കേന്ദ്രീകരിച്ച്‌ ചുവപ്പ്‌  വളന്റിയർ മാർച്ചും ബഹുജന പ്രകടനവുമുണ്ടായി. 
    പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്‌ഘാടനംചെയ്‌തു. ഏരിയാ സെക്രട്ടറി സി ടി അനീഷ്‌ അധ്യക്ഷനായി. മന്ത്രി ഒ ആർ കേളു, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ ടി ജോസഫ്‌ സ്വാഗതം പറഞ്ഞു.

സി ടി അനീഷ്‌ 
പേരാവൂർ ഏരിയാ സെക്രട്ടറി

കോളയാട്‌
സിപിഐ എം പേരാവൂർ ഏരിയാ സെക്രട്ടറിയായി സി ടി അനീഷിനെ തെരഞ്ഞെടുത്തു. 19 അംഗ ഏരിയാ കമ്മിറ്റിയെയും 18 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. കെ ടി ജോസഫ്‌, കെ സുധാകരൻ, പി വി പ്രഭാകരൻ, കെ ജെ ജോസഫ്‌, തങ്കമ്മ സ്‌കറിയ, ടി വിജയൻ, കെ എ രജീഷ്‌, ജിജി ജോയ്‌, എ ഷിബു, പി കെ സുരേഷ്‌ബാബു, ജാഫർ നല്ലൂർ, പി പ്രഹ്ലാദൻ, എ ഷാജു, കെ സി ജോർജ്‌, കെ പി സുരേഷ്‌കുമാർ, ടി രഗിലാഷ്‌, ടി പ്രസന്ന, എം ബിജു എന്നിവരാണ്‌ ഏരിയാ കമ്മിറ്റി അംഗങ്ങൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top