പഴയങ്ങാടി
തീരദേശത്തെ നിർമാണ പ്രവർത്തനങ്ങൾ 200 മീറ്ററായി നിശ്ചയിച്ച കേന്ദ്രസർക്കാരിന്റെ തീരദേശ പരിപാലന നിയമം പുനപരിശോധിച്ച് ദൂരപരിധി 50 മീറ്ററായി ചുരുക്കണമെന്ന് സിപിഐ എം മാടായി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മാടായി, ഏഴോം, കടന്നപ്പള്ളി–-- പാണപ്പുഴ, ചെറുതാഴം പഞ്ചായത്തുകളെ സിആർസെഡ് 2 ൽ നിന്നും മൂന്നിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നിയമ നടപടിയിലേക്ക് കടക്കാനും സമ്മേളനം തീരുമാനിച്ചു.
ദേശീയപാതയിൽ ആവശ്യമായ കേന്ദ്രങ്ങളിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുക, കെഎസ്ഇബി റോഡ് നവീകരിക്കുക, ഉപ്പുവെള്ളം കയറുന്നത് തടഞ്ഞ് കൃഷി സംരക്ഷിക്കുക, റിവർ ക്രൂസ് പദ്ധതി ത്വരിതപ്പെടുത്തുക, കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ആവശ്യമായ ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കി ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, ചെറുതാഴം–-- കുറ്റൂർ–- -പെരിങ്ങോം റോഡ് ആധുനിക സംവിധാനത്തിൽ പുനർ നിർമിക്കുക, പഴയങ്ങാടി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
31 പേർ ചർച്ചയിൽ പങ്കെടുത്തു. ഏരിയാ സെക്രട്ടറി വി വിനോദ്, ജില്ലാ സെക്രട്ടറി എം വിജയരാജൻ എന്നിവർ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം പ്രകാശൻ, എൻ സുകന്യ, ടി ഐ മധുസൂദനൻ എന്നിവർ സംസാരിച്ചു. ഇ ടി വേണുഗോപാലൻ നന്ദി പറഞ്ഞു.
കൊട്ടില കേന്ദ്രീകരിച്ച് റെഡ് വളന്റിയർ മാർച്ചും ബഹുജന പ്രകടനവുമുണ്ടായി. നരിക്കോട് ജിഎൻയുപി സ്കൂൾ ഗ്രൗണ്ടിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി വി വിനോദ് അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, സംസ്ഥാന കമ്മറ്റി അംഗം ടി വി രാജേഷ്, ജില്ലാ കമ്മിറ്റിയംഗം എം വിജിൻ, കെ പത്മനാഭൻ എന്നിവർ സംസാരിച്ചു. കെ മനോഹരൻ സ്വാഗതം പറഞ്ഞു.
വി വിനോദ്
മാടായി ഏരിയാ സെക്രട്ടറി
പഴയങ്ങാടി
സിപിഐ എം മാടായി ഏരിയാ സെക്രട്ടറിയായി വി വിനോദിനെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. സി എം വേണുഗോപാലൻ, കെ ചന്ദ്രൻ, എം ശ്രീധരൻ, ഇ പി ബാലൻ, എ വി രവീന്ദ്രൻ, പി പി പ്രകാശൻ, കെ മനോഹരൻ, ആർ അജിത, എം വി രാജീവൻ, കെ വി ഭാസ്കരൻ, ടി വി ചന്ദ്രൻ, എം വി ശകുന്തള, കെ വി സന്തോഷ്, പി പ്രഭാവതി, ബി അബ്ദുള്ള, പി ജനാർദനൻ, സി പി ഷിജു, വി ടി അമ്പു, കെ പി മോഹനൻ, വരുൺ ബാലകൃഷ്ണൻ എന്നിവരാണ് ഏരിയാ കമ്മിറ്റിയംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..