26 December Thursday
കെ പി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പുരസ്കാരം

കെ പി സഹദേവന് സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

മദർ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ കെ പി ബാലകൃഷ്ണൻ മാസ്റ്റർ പുരസ്കാരം കെ പി സഹദേവന് 
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മാനിക്കുന്നു

കണ്ണൂർ
പള്ളിക്കുന്ന് മദർ ചാരിറ്റബിൾ ട്രസ്റ്റിന്റെ 18ാം വാർഷികാഘോഷത്തിന്റെ ഭാ​ഗമായി ഏർപ്പെടുത്തിയ കെ പി ബാലകൃഷ്ണൻ മാസ്റ്റർ പുരസ്കാരം സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം  വി​ ​ഗോവിന്ദൻ സമ്മാനിച്ചു. ട്രേഡ് യൂണിയൻരം​ഗത്തെ സമ​ഗ്രസംഭാവന പരി​ഗണിച്ചാണ് പുരസ്കാരം. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്‌ പുരസ്കാരം.  
വ്യത്യസ്‌തമേഖലകളിൽ കഴിവ് തെളിയിച്ച വയക്കാടി ബാലകൃഷ്ണൻ, പള്ളിയത്ത് ശ്രീധരൻ (പൊതുപ്രവർത്തനം), ഡോ. എ കെ നമ്പ്യാർ (സാഹിത്യം), ബാലകൃഷ്ണൻ പാപ്പിനിശേരി (അഭിനയം), വർ​ഗീസ് കളത്തിൽ (ചിത്രരചന), സുരേഷ് ബാബു ശ്രീസ്ഥ (നാടകരചന) എന്നിവരെയും കണ്ണൂർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ  എം വി ​ഗോവിന്ദൻ ഉപഹാരം നൽകി ആദരിച്ചു. 
സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി.  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി സുമേഷ് എംഎൽഎ, എം പ്രകാശൻ,  ഏരിയാ സെക്രട്ടറി കെ പി സുധാകരൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ,  ഐഎൻടിയുസി ദേശീയ സെക്രട്ടറി ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം, താവം ബാലകൃഷ്ണൻ, എം എം കരീം, ട്രസ്‌റ്റ്‌ ചെയർമാൻ പി എൻ സത്യനാഥൻ, കൗൺസിലർ പി രവീന്ദ്രൻ, എന്നിവർ സംസാരിച്ചു. കാടൻ ബാലകൃഷ്ണൻ സ്വാ​ഗതവും  വിജയൻ മാച്ചേരി നന്ദിയുംപറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top