25 December Wednesday
കാനാമ്പുഴ പുനരുജ്ജീവനം

ജനകീയ കൂട്ടായ്മയുടെ 
മഹനീയ മാതൃക

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

കാനാമ്പുഴ വീണ്ടെടുപ്പിന്റെ നാൾവഴികൾ വിശദീകരിക്കുന്ന വീഡിയോ പ്രദർശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കാണുന്നു

ചൊവ്വ
ജനകീയ കൂട്ടായ്മയുടെ മഹനീയ മാതൃകയാണ് കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയെന്ന്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ആദ്യഘട്ട പൂർത്തീകരണത്തിന്റെ ഭാഗമായി ചൊവ്വ സഹകരണബാങ്ക് ഹാളിൽ സംഘടിപ്പിച്ച ‘കാനാമ്പുഴ ഇന്നലെ ഇന്ന് നാളെ'  സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
കാനാമ്പുഴയുടെ ചരിത്രവും, വീണ്ടെടുപ്പിന്റെ വഴികളും ചിത്രീകരിച്ച വീഡിയോ പ്രകാശനവും മന്ത്രി നിർവഹിച്ചു. കോർപറേഷൻ കൗൺസിലർ ധനേഷ് മോഹൻ അധ്യക്ഷനായി. കാനാമ്പുഴയുടെ പുനരുജ്ജീവനത്തിനായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെയർമാനും, എൻ ചന്ദ്രൻ കൺവീനറുമായി കാനാമ്പുഴ പുനരുജ്ജീവനസമിതി നിലവിൽ വന്നതിന് ശേഷം നിരവധി പദ്ധതികളാണ് നടപ്പാക്കിയത്‌. 
  ജനകീയ ശുചീകരണംവഴി നീരൊഴുക്ക് സാധ്യമാക്കി. ഇരുവശങ്ങളിലും പാർശ്വഭിത്തി കെട്ടി, കയർഭൂവസ്ത്രം വിരിച്ച് സംരക്ഷിച്ചു. ജനകീയ കൂട്ടായ്മയിൽ തോടിന്റെ കരയിൽ 5343 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. നടപ്പാതയും, സോളാർ വിളക്കുകളും സ്ഥാപിച്ചു. 123 ഏക്കറിൽ നെൽകൃഷിയെ വീണ്ടെടുക്കാനായതും നേട്ടങ്ങളാണ്.
 ‘കാനാമ്പുഴ- അതിജീവനവും, ഹരിത കേരള മിഷനും’–- ടി പി സുധാകരൻ, ‘കാനാമ്പുഴ -തുടർപ്രവർത്തനങ്ങളും, സാധ്യതകളും’–- പി പി അഞ്ജന, ‘കാനാമ്പുഴ -കാർഷിക മേഖലയിലെ ഇടപെടൽ സാധ്യതകൾ’–-സി പി സക്കീന, ‘കാനാമ്പുഴ -മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങളിലെ ഇടപെടൽ സാധ്യതകൾ’–-വി വി പ്രകാശൻ എന്നിവർ സെമിനാറിൽ ക്ലാസെടുത്തു. ഹരിതകേരളം മിഷൻ ജില്ലാ കോ–-ഓഡിനേറ്റർ ഇ കെ സോമശേഖരൻ സ്വാഗതവും, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ കെ നാരായണൻ നന്ദിയുംപറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top