പയ്യന്നൂർ
മാർഷൽ ആർട്സ് യോഗാ ആൻഡ് ഫിറ്റ്നസ് അക്കാദമി സംഘടിപ്പിച്ച മൂന്നാമത് സംസ്ഥാന പവർ ഫെസ്റ്റ് സമാപിച്ചു.
സംസ്ഥാന ജൂനിയർ ഫ്രീ സ്റ്റൈൽ, വനിത, ഗ്രീക്കോ റോമൻ ഗുസ്തി ചാമ്പ്യൻഷിപ്പ്, സംസ്ഥാന ഇൻവിറ്റേഷൻ യോഗാ ചാമ്പ്യൻഷിപ്പ് എന്നിവയാണ് നാല് ദിവസങ്ങളിലായി നടന്നത്.
പയ്യന്നൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സമാപന സമ്മേളനം പി കെ ശ്രീമതി ഉദ്ഘാടനംചെയ്തു. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. പി സന്തോഷ്, കെ ജയരാജ്, എം രാമകൃഷ്ണൻ, കെ ടി സഹദുള്ള, പനക്കീൽ ബാലകൃഷ്ണൻ, പി ജയൻ, പ്രേമരാജൻ കാന, പി ശ്യാമള എന്നിവർ സംസാരിച്ചു. സബ് ജൂനിയർ ഗ്രീക്കോ റോമൻ, ഫ്രീസ്‌റ്റൈൽ ഗുസ്തി മത്സരങ്ങളിൽ തിരുവനന്തപുരവും വനിതാ ഗുസ്തിയിൽ തൃശൂരും ജേതാക്കളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..