തളിപ്പറമ്പ്
നഗരമാകെ നിറഞ്ഞ് സാന്റമാർ... ഒന്നും രണ്ടുമല്ല. വരുന്നവരും പോകുന്നവരുമെല്ലാം സാന്റമാരായി. ചുവപ്പിന്റെ കൂട്ടുകാരായി, ചുവന്ന കുപ്പായവും ചുവന്ന തൊപ്പിയുമണിഞ്ഞ് തളിപ്പറമ്പ് നഗരത്തിനെ ചുവപ്പിച്ച് വാക്ക് വിത്ത് സാന്റ. സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ് വാക്ക് വിത്ത് സാന്റ പരിപാടി സംഘടിപ്പിച്ചത്.
ക്രിസ്‌മസ് രാവിനെ വരവേറ്റുള്ള സാന്റമാരുടെ യാത്ര പൂക്കോത്ത് നടയിൽനിന്നും ആരംഭിച്ച് പ്ലാസ് ജങ്‌ഷൻവഴി ടൗൺ സ്‌ക്വയറിന് സമീപം സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ ഫ്‌ളാഗ്‌ഓഫ് ചെയ്‌തു. ഏരിയാ സെക്രട്ടറി കെ സന്തോഷ് അധ്യക്ഷനായി. ടി ബാലകൃഷ്‌ണൻ, വി പ്രജീഷ്‌ബാബു എന്നിവർ സംസാരിച്ചു. എ രാജേഷ് സ്വാഗതംപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..