22 December Sunday

ദേശാഭിമാനി ജീവനക്കാരന്റെ വീടിനുനേരെ വീണ്ടും ആർഎസ്എസ് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020
അഴീക്കോട്
ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ പ്രൂഫ് റീഡറും സിപിഐ എം അഴീക്കാേട് ചക്കരപ്പാറ ബ്രാഞ്ചം​ഗവുമായ എം സനൂപിന്റെ വീടിനുനേരെ വീണ്ടും ആർഎസ്എസ് ആക്രമണം. ഞായറാഴ്ച പുലർച്ചെ മൂന്നിന് ബൈക്കിൽ എത്തിയ ആക്രമിസംഘം വീടിന്‌ കല്ലെറിയുകയായിരുന്നു. സനൂപിന്റെ അയൽവാസിയും സിപിഐ എം ചക്കരപ്പാറ ബ്രാഞ്ച് അം​ഗവുമായ കെ നിഷിത്തിന്റെ വീടിനുനേരെയും ആക്രമണമുണ്ടായി. രണ്ടു വീടുകളുടെയും ജനൽചില്ലുകൾ തകർന്നു.
സനൂപിന്റെ വീടിനുനേരെ നടക്കുന്ന മൂന്നാമത്തെ ആർഎസ്എസ് ആക്രമണമാണിത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും ബൈക്കും ജനുവരി 31ന് അർധരാത്രി അടിച്ചുതകർത്തിരുന്നു.
സംഭവത്തിൽ വളപട്ടണം പൊലീസ് കേസെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അം​ഗം കെ പി സഹദേവൻ, മണ്ടൂക്ക് മോഹനൻ, കുടുവൻ പത്മനാഭൻ എന്നിവർ സ്ഥലം സന്ദർശിച്ചു.  അഴീക്കോട് ചക്കരപ്പാറ പ്രദേശത്ത് തുടർച്ചയായി അക്രമം നടത്തി സമാധാനാന്തരീക്ഷം തകർക്കുന്ന ആർഎസ്എസ് നടപടിയിൽ സിപിഐ എം അഴീക്കോട് സൗത്ത് ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top