പയ്യന്നൂർ
പയ്യന്നൂർ പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കാനായി മീങ്കുഴി വാട്ടർ റിക്രിയേഷൻ സെന്റർ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്‌തു. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. ടൂറിസം വകുപ്പ് റീജണൽ ജോ. ഡയറക്ടർ ഡി ഗിരീഷ് കുമാർ, നഗരസഭാ ചെയർമാൻ കെ വി ലളിത, വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, ടി വിശ്വനാഥൻ, പി ഭാസ്‌കരൻ, കെ ജയരാജ്, പി ജയൻ, പി വി ദാസൻ, ഇക്ബാൽ പോപ്പുലർ, പനക്കീൽ ബാലകൃഷ്‌ണൻ, ടി സി മനോജ് എന്നിവർ സംസാരിച്ചു.
പയ്യന്നൂരിന്റെ ടൂറിസം വികസനത്തിന് മുതൽക്കൂട്ടാകുന്ന സെന്ററിൽ പടിപ്പുര, നീന്തൽക്കുളം, കുളപ്പുര, ബോട്ട് ജെട്ടി, കുട്ടികൾക്ക് കളിസ്ഥലം, നടപ്പാത, ഗാർഡൻ, സോളാർ ലൈറ്റുകൾ, ഫുഡ് കോർട്ട് എന്നിവയാണ് ഒരുക്കിയത്. ഡാമിനോട് ചേർന്ന് ഒരു കിലോമീറ്റർ ദൂരത്തിലുള്ള തടാകവുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭാ പരിധിയിൽ ഉൾപ്പെട്ട സെന്ററിലേക്ക് ദേശീയപാതയിൽനിന്ന് മാതമംഗലം റോഡിലൂടെയും പയ്യന്നൂർ ടൗണിൽനിന്ന് കാനായി - മണിയറ റോഡിലൂടെയും എത്താനാവും. ഇവിടെനിന്ന് എല്ലാ ഭാഗത്തേക്കും റോഡ് സൗകര്യവുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..