27 December Friday
തേങ്ങ സംഭരണശാലയും 3 കടകളും കത്തിനശിച്ചു

കടവത്തൂരിൽ വൻ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

കടവത്തൂരിൽ കടകൾക്ക് തീപിടിച്ചപ്പോൾ

പാനൂർ
കടവത്തൂർ ടൗണിൽ മൂന്നു കടകളും തേങ്ങ സംഭരണശാലയും കത്തിനശിച്ചു. സമീപത്തെ കടകൾക്കും നാശമുണ്ടായി. ഞായർ പുലർച്ചെ നാലരയ്ക്കും, വൈകിട്ട് മൂന്നരയോടെയുമാണ്‌ സംഭവം. കല്ലിക്കണ്ടി റോഡിലുള്ള ഇരുനില കെട്ടിടത്തിലാണ് വൈകിട്ട് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന പെരിങ്ങത്തൂരിലെ മുനീറിന്റെ മെട്രോ ഫാൻസി ആൻഡ് ഫുട്‌വെയർ, ചൊക്ലിയിലെ മശ്ഹൂദിന്റെ ഡാസിൽ ഫാൻസി, പന്ന്യന്നൂരില റഷീദിന്റെ റൂബി പർദഷോപ്പ്‌ എന്നിവയാണ്‌ കത്തിനശിച്ചത്‌.  സ്വർണാഞ്ജലി ജ്വല്ലറി, കേക്ക് ക്ലബ്‌ ഉൾപ്പെടെയുള്ള കടകൾക്ക് കേടുപാടുകൾ പറ്റി. 
പാനൂർ, തലശേരി, നാദാപുരം എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്‌നിരക്ഷാ സേന മണിക്കുറുകളുടെ ശ്രമഫലമായാണ്‌ തീയണച്ചത്‌. 
കടവത്തൂർ–- -പാനൂർ റോഡിലെ റോയൽ തേങ്ങ–-കൊപ്ര സംഭരണശാലയ്ക്ക് പുലർച്ചെയാണ് തീപിടിച്ചത്. മുകൾനിലയിലെ കൊപ്ര ഉണക്കുന്ന ഷെഡ്‌ പൂർണമായും കത്തി 40 ക്വിന്റൽ കൊപ്ര നശിച്ചു. ഷോർട്ട് സർക്യൂട്ടാണ്‌ കാരണമെന്നാണ്‌ സൂചന. രണ്ടു സമയങ്ങളിലായുള്ള തീപിടിത്തം ആശങ്കയുണ്ടാക്കി. രണ്ടുകോടിയോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം.  
തുടക്കം മുതലേ നാട്ടുകാരുടെ രക്ഷാപ്രവർത്തനവുമുണ്ടായിരുന്നു. പാചകവാതകം ഉൾപ്പെടെയുള്ള ഹോട്ടലുകളിലേക്ക് തീ പടരാതെ ശ്രദ്ധിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തെ കുറിച്ചു സമഗ്രമായ അന്വേഷണത്തിന് ഒരുക്കുകയാണ് കൊളവല്ലൂർ പൊലീസ്. കെ പി മോഹനൻ എംഎൽഎ സ്ഥലം സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top