19 December Thursday
കോടിയേരി ദിനം

അനുസ്‌മരണ പരിപാടികൾ 
സെപ്‌തം. 25ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024
തലശേരി
സിപിഐ എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്‌ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച്‌ തലശേരി ഏരിയയിൽ ഒരാഴ്‌ച നീളുന്ന അനുസ്‌മരണ പരിപാടികൾ. തൊഴിലാളി സെമിനാർ, പുസ്‌തകോത്സവം, കാർഷിക വ്യവസായ സെമിനാർ, യുവജന –- വിദ്യാർഥി സെമിനാർ, ക്രോസ്‌കൺട്രി മത്സരം, മഹിളാ സെമിനാർ തുടങ്ങിയ പരിപാടികളാണ്‌ ദിനാചരണത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുക. ഏരിയയിലെ വിവിധ ലോക്കലുകളിൽ നടത്തുന്ന സെമിനാർ സെപ്‌തംബർ 25ന്‌ ആരംഭിക്കും. ചരമദിനമായ ഒക്ടോബർ ഒന്നിന്‌ കോടിയേരിയുടെ ജന്മനാടായ മുളിയിൽ നടയിൽ ഏരിയ കേന്ദ്രീകരിച്ച്‌  വളണ്ടിയർമാർച്ചും ബഹുജനപ്രകടനവും. അഖിലേന്ത്യാ–-സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top