05 December Thursday

ലോറിയുടെ ടയർ ഊരിത്തെറിച്ച്‌ ബസ്സിന്റെ ഡീസൽ ടാങ്ക് തകർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കണ്ണപുരത്ത് ലോറിയുടെ ടയർ  ഊരിത്തെറിച്ച് ബസ്സിന്റെ ഡീസൽ ടാങ്ക് തകർന്നനിലയിൽ

 കണ്ണപുരം

 ഓടുന്നതിനിടെ  ചരക്കുലോറിയുടെ ടയർ ഊരിത്തെറിച്ച് സ്വകാര്യ ബസ്സിന്റെ  ഡീസൽ ടാങ്ക് തകർന്നു. ഇന്ധനം ഒഴുകിയത് പരിഭ്രാന്തി പരത്തി.  പാപ്പിനിശേരി –- പിലാത്തറ കെഎസ്ടിപി റോഡിൽ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ബുധൻ രാവിലെയാണ് സംഭവം.   പഴയങ്ങാടി–--കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന  ബസ്  സ്റ്റേഷന് സമീപം നിർത്തി ആളുകളെ കയറ്റുന്നതിനിടെ  പഴയങ്ങാടി ഭാഗത്തേക്ക് വരുന്ന ലോറിയുടെ പിൻഭാഗത്തെ ടയർ  ഊരിത്തെറിച്ച്‌  ബസ്സിൽ പതിച്ചാണ്‌ അപകടം. നിരവധി യാത്രക്കാർ ഉള്ള ബസ്സിൽ  ഡീസൽ ചോർച്ച ഉണ്ടായത്  ജനങ്ങളിൽ ഭീതിപരത്തി. 
---അപകടത്തെ തുടർന്ന്  ഏറെനേരം ഗതാഗതക്കുരുക്കുമുണ്ടായി.  കണ്ണപുരം പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു. കണ്ണൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി റോഡ് ശുചീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top